1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2023

സ്വന്തം ലേഖകൻ: ലണ്ടൻ എൻഫീൽഡിൽ മരിച്ച മലയാളി നഴ്സ് പുത്തൻകണ്ടത്തിൽ മേരി ജോണിന്റെ അന്ത്യോപചാര ശുശ്രൂഷകളും സംസ്‌കാരവും സെപ്റ്റംബർ 13 ന് ബുധനാഴ്ച നടക്കും. അടുത്ത തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും പൊതുദർശനം ഉണ്ടായിരിക്കും. മുളന്തുരുത്തി സദേശിനിയായ മേരി പി. ജോൺ (63) കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിലാണ് താമസിച്ചിരുന്നത്.

വയറുവേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗം സ്ഥിരീകരിക്കുകയും, ചികിത്സ നടത്തുകയുമായിരുന്നു. ആത്മീയ, ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മേരി. മലയാളികളുടെ പ്രിയപ്പെട്ട മേരി ആന്റിക്ക് സ്നേഹാർദ്രമായ യാത്രാമൊഴി നേരുവാൻ ഉള്ള ഒരുക്കത്തിലാണ് മലയാളി സമൂഹം.‌

മുളന്തുരുത്തി പുത്തൻ കണ്ടത്തിൽ പരേതരായ ജോൺ-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി പി. ജോൺ. ജോണി പി .ജോൺ (ന്യൂയോർക്ക് ), ജേക്കബ് പി. ജെ, ജോസ് പി. ജോൺ, പരേതയായ അമ്മിണി ജോയി, ലീലാ ജോർജ് എന്നിവർ സഹോദരങ്ങളാണ്. എൻഫീൽഡ് കാവെൽ ഹോസ്പിറ്റലിൽ സീനിയർ നഴ്സ് പദവിയിലിരിക്കെ മരിച്ച മേരി അവിവാഹിതയാണ്.

അന്ത്യോപചാര ശുശ്രൂഷകൾ: സെപ്റ്റംബർ 13 ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്

Our Lady Of Mount Carmel & Saint George RC Church

45 London Road, Enfield, EN2 6DS

Cemetery

Enfield Crematorium & Cemetery

Enfield EN1 4DS

കൂടുതൽ വിവരങ്ങൾക്ക്: ജോസ് വർഗ്ഗീസ്- 07588 422544, അൽഫോൻസാ ജോസ്- 07804 833689

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.