സ്വന്തം ലേഖകൻ: യുകെ മലയാളി നഴ്‌സ് ലണ്ടനിൽ അന്തരിച്ചു. വിട പറഞ്ഞത് കണ്ണൂർ സ്വദേശിനി ജെസ് എഡ്വിന്‍ (38). കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച സ്തനാര്‍ബുദത്തെ തുടർന്ന് ചികിത്സ ആരംഭിക്കാൻ ഇരിക്കവേയാണ് അസഹ്യമായ നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടർന്ന് പെറ്റ്‌സ്‌കാനിനായി കാത്തിരിക്കവേയാണ് ജെസ്സിന്റെ ആരോഗ്യസ്ഥിതി വഷളായത്. ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ജെസ്. രണ്ട് വർഷം മുൻപ് യുകെയിൽ എത്തിയ ജെസിന്റ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ ആണ് സുഹൃത്തുക്കളും ബന്ധുക്കളും.
സഹപ്രവർത്തകർക്ക് ഇടയിൽ ഏറെ പ്രിയപ്പെട്ടവൾ ആയിരുന്ന ജെസ് പള്ളി ക്വയർ ടീമിൽ അംഗം ആയിരുന്നു. ലണ്ടന് സമീപം വോക്കിങിലെ ഫ്രിംലിയിലായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടിൽ സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. സംസ്കാരം പിന്നീട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല