സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മലയാളികള്‍ക്ക് ആഘാതമായി ലണ്ടന്‍ നിവാസിയായ പത്തനംതിട്ട സ്വദേശിയുടെ മരണം. ലണ്ടനു സമീപം ഹോന്‍സ്ലോയില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി ഫിലിപ്പ് വര്‍ഗീസാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷതിമായി മരണമടഞ്ഞത്.
അടുപ്പമുള്ളവര്‍ ബെന്നിയെന്ന് വിളിച്ചിരുന്ന ഫിലിപ്പിന് മുപ്പത്തിയെട്ടു വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന ഫിലിപ്പിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രിയോടെ മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു.
സിനി ഫിലിപ്പാണ് ഭാര്യ. രണ്ടു മക്കളുണ്ട്. കുടുംബത്തോടൊപ്പം ഹോന്‍സ്ലോയിലായിരുന്നു ഫിലിപ്പിന്റെ താമസം. പത്തനംതിട്ട ചരിവുകാലയില്‍ കുടുംബാംഗമാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകിട്ടുന്നതിനനുസരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല