സ്വന്തം ലേഖകന്‍: ലണ്ടനില്‍ മലയാളി കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവം ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം തൂങ്ങിമരിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച നാലുപേരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണ കാരണം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ കോലഴി സ്വദേശി പുല്ലറക്കാട്ടില്‍ രതീഷ്, ഭാര്യ ഷിജി, ഇവരുടെ ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഷിജിയുടെയും മക്കളുടെയും മൃതദേഹം വീട്ടിനുള്ളിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് അപ്രത്യക്ഷനായ രതീഷിനെ വാള്‍ത്താംസ്റ്റോവിലെ ജലസംഭരണിക്കടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനു ശേഷമെ മരണകാരണം വ്യക്തമാകൂ എന്ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു.
എട്ടുവര്‍ഷമായി ലണ്ടനില്‍ കഴിയുകയായിരുന്നു രതീഷിന്റെ കുടുംബം. കേരളത്തിലേക്ക് മടങ്ങണമെന്ന രതീഷിന്റെ ആഗ്രഹവും തുടര്‍ന്നുണ്ടായ കുടുംബ വഴക്കുകളുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് സൂചനയുണ്ട്. പാശ്ചാത്യജീവിതം തന്റെ കുടുംബത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന ഭയം കാരണമാണ് രതീഷ് നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചത്. ഇതിനെ എതിര്‍ത്ത ഷിജി അടുത്തിടെ രതീഷിനോട് വിവാഹ മോചനവും ആവശ്യപ്പെട്ടിരുന്നു.
മെയ് പത്തിന് വീട്ടില്‍ വലിയ വഴക്കു നടന്നുവെന്നും ജീവിതം മടുത്തുവെന്ന് ഷിജി സുഹൃത്തിന് സന്ദേശമയച്ചുവെന്നും കുടുംബവുമായി അടുത്തകേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ലണ്ടനിലെ ഹാവെറിങ് കൗണ്‍സിലില്‍ സോഷ്യല്‍ വര്‍ക്കറായിരുന്നു ഇവര്‍. റെഡ്ബ്രിജ് ലിഷര്‍ സര്‍വീസസിലെ ജീവനക്കാരനായിരുന്നു രതീഷ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല