ഏറെ കാത്തിരിപ്പിന് ശേഷം യുകെ മലയാളികള്‍ക്ക് മാത്രമായി മലയാളം റേഡിയോ എന്ന ആഗ്രഹം സഫലമായി.പിറന്ന നാടിന്റെ മധുര സ്മരണകളുമായി യുകെയിലേക്ക് കുടിയേറിയ മലയാളിയുടെ ഓരോ പ്രഭാതവും കൂടുതല്‍ വിജ്ഞാന പ്രദവും ഊഷ്മള ഭരിഭരിതവുമാക്കന്‍ മലയാളം റേഡിയോ സംപ്രേഷണം ആരംഭിച്ചു . നാട്ടിലെ വാര്‍ത്തകളും വിശേഷങ്ങളും ഒപ്പം യുകെയിലെ വിശേഷങ്ങളും ‘ ലണ്ടന്‍ മലയാളം റേഡിയോ’ എന്ന പേരിലാണ് ഓണ്‍ലൈന്‍ റേഡിയോ ഇന്നലെ മുതല്‍ പ്രക്ഷേപണം ആരംഭിച്ചത്. മാധ്യമ രംഗത്തും ടെക്‌നോളജി യിലും പ്രവീണ്യം നേടിയ വിദഗ്ദരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
എല്‍ .എം. ആര്‍ എന്ന ചുരുക്ക പേരില്‍ അറിയപെടുന്ന ലണ്ടന്‍ മലയാളം റേഡിയോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഗാനങ്ങളും അടുക്കള വിശേഷങ്ങളും കുട്ടിക്കഥകളും സംപ്രേഷണം ചെയ്യുന്നു. ഒപ്പം നിങ്ങള്‍ക്ക് ആവശ്യമുള്ള നിയമ സഹായങ്ങളും ആരോഗ്യ വേദിയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.കമ്പ്യൂട്ടറിന് പുറമേ
എല്‍ .എം. ആര്‍ എല്ലാ സ്മാര്‍ട്ട് ഫോണിലും ലഭ്യമായിരികും . ഐ ഫോണ് ആപ് ഏതാനും ദിവസങ്ങള്‍കുള്ളില്‍ ലഭ്യമാകും. ഒപ്പം നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും WWW.lmrlive.com എന്ന വിലാസത്തില്‍ അറിയിക്കാം. FACEBOOK, TWITTER, SOUND CLOUD എന്നിവയിലും L M R ലഭ്യമാകും. . മുഴുവന്‍ U K മലയാളികളെയും L M R കുടുംബത്തിലേക് സ്വാഗതം ചെയ്യുന്നതായി ഇതിന്റെ വക്താകള്‍ അറിയിച്ചു
വെബ്‌സൈറ്റില്‍ LMR ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല