ലണ്ടണ്‍: ലോക രക്ഷകനായ യേശുക്രിസ്തു കഴുതകുട്ടിയുടെ പുറത്ത് ജറുസലേം നഗരത്തിലൂടെ സഞ്ചരിച്ചതിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ലണ്ടണിലെ മലങ്കര ഓര്‍ത്തഡോക്സ് പള്ളികളില്‍ ഏപ്രില്‍ ഒന്നിന് ഓശാന തിരുന്നാള്‍ ആഘോഷിച്ച് വി.വാര ശ്രുശ്രൂഷകള്‍ക്ക് ആരംഭം കുറിക്കുന്നു.ജറുസലേം നഗരത്തില്‍ ഇടമുറിയാതെ ഒഴുകിയ ജനസാഗരത്തിനിടയിലൂടെ നീങ്ങിയ യേശുദേവന് മുന്പില്‍ ദാവീദിന്റെ സുതന് ഓശാന എന്ന് ആര്‍പ്പ് വിളികള്‍ മുഴങ്ങി. സൈത്തിന്റെ കൊമ്പുകള്‍ കയ്യിലേന്തിയാണ് ജനങ്ങള്‍ യേശുവിനെ സ്വീകരിച്ചത്.
രാജാക്കന്മാരുടെ രാജാവായ യേശുവിനെ ജനം സ്വീകരിച്ച ദിനമായും ഓശാന തിരുന്നാള്‍ മാറും. സൈത്തിന്റെ കൊമ്പുകള്‍ക്ക് പകരം കുരുത്തോലയുമെന്തിയാണ് വിശ്വാസികള്‍ ഒശാനയെ വരവേല്‍ക്കുന്നത്. മുന്‍കാലങ്ങളില്‍ ഓശാനയുടെ തലേന്ന് ഇടിവെട്ടി തെങ്ങില്‍ നിന്നും കുരുത്തോല നിലത്ത് വീഴും എന്നായിരുന്നു വിശ്വാസം. ഓശാന എന്ന വാക്കിന്റെ അര്‍ഥം ദൈവമേ രക്ഷിക്കണേ എന്നാണു. ദേവാലയങ്ങളില്‍ ആരാധനാ മദ്ധ്യേ പുരോഹിതന്‍ ഓശാന എന്ന് ചെല്ലുന്നത് വിശ്വാസികള്‍ ഏറ്റുചൊല്ലും.
ഇപ്രകാരം ഓശാനയോടെ പീഡനഭവവാരത്തിന് തുടക്കമാകും. പെസഹാ തിരുന്നാള്‍, ദുഃഖവെള്ളി, ഉയിര്‍പ്പ് തിരുന്നാള്‍ എന്നിവയ്ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിപുരാതന ദേവാലയമായ ലണ്ടന്‍ ബ്ലാക്ക്‌ഫ്രായെര്‍സ് പള്ളിയിലും ;അന്ടന്‍ ബ്രോക്ക്ളി ഇടവകയും ഒരുങ്ങിക്കഴിഞ്ഞു. ബ്ലാക്ക് ഫ്രായേര്‍സില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ മുന്‍ വൈദിക ട്രസ്റ്റിയും ലണ്ടന്‍ മുന്‍ ഇടവക വികാരിയുമായിരുന്ന റവ.ഫാ.ഓ.തോമസും, ലണ്ടന്‍ ബ്രോക്കിലി പള്ളിയില്‍ റവ.ഫാ.തോമസ് പി ജോണും നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി റവ.ഫാ.തോമസ് പ ജോണ്‍ വികാരി – 02086919456, 07957440736, ട്രസ്റ്റി സാബു കോശി 07947527253 എന്നിവരുമായി ബന്ധപ്പെടുക. പാളികളുടെ വിലാസം: 1). സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി, ബ്രോക്കിലി, ലണ്ടന്‍, SC41UF. 2). സെന്റ് ആന്‍ഡ്രൂസ് പള്ളി, സെന്റ് ആന്‍ഡ്രൂ ബി ദി വാര്‍ഡ്‌ടോബ്, ബ്ലാക്ക് ഫ്രായേര്‍സ്, EC4V5DE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല