1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

ഒളിമ്പിക്‌സ് കാണാന്‍ കേരളത്തില്‍ നിന്നും എത്തുന്നത് മന്ത്രി ഗണേശനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിനും കായികവകുപ്പ് സെക്രട്ടറി എം ശിവശങ്കരനും മാത്രം.പരിവാരസമേതം ഒളിമ്പിക്‌സ് കാണാനുള്ള കായികമന്ത്രി കെ. ബി. ഗണേശ്കുമാറിന്റെയും സംഘത്തിന്റെയും മോഹങ്ങള്‍ വൃഥാവിലായി.ലണ്ടനിലേക്ക് പറക്കാന്‍ ഏഴുപേരുടെ ലിസ്റ്റ് നല്‍കിയെങ്കിലും ധനവകുപ്പ് കായികവകുപ്പിന്റെ ലിസ്റ്റ് വെട്ടി.

കേരളത്തില്‍ നിന്ന് ആറു താരങ്ങളേ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്നുള്ളൂവെന്നിരിക്കെ അതിനേക്കാള്‍ കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ചെലവില്‍ ഒളിമ്പിക്‌സ് കാണാന്‍ പോകുന്നുവെന്ന വാര്‍ത്ത വിവാദമായിരുന്നു. താരങ്ങള്‍ക്ക് പോക്കറ്റ് മണിപോലും നല്‍കാന്‍ മര്യാദ കാട്ടാത്തവരാണ് ജംബോ സംഘവുമായി ലണ്ടനിലേക്ക് പറക്കാനിരുന്നത്.

അതേസമയം ഈ മൂന്നുപേര്‍ക്ക്‌ പുറമേ ലണ്ടന്‍ ഒളിമ്പിക്സിനു വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തം ചിലവില്‍ ആയിരിക്കുമെന്ന് സ്പോര്‍ട്സ് കൌണ്‍സില്‍ അധികൃതര്‍ NRI മലയാളിയെ അറിയിച്ചു.യു കെയില്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഒരു മുന്‍ ഒളിമ്പ്യനെ ഒളിമ്പിക്സ് സംഘത്തിനൊപ്പം അയക്കരുത് എന്നാവശ്യപ്പെട്ട് സ്പോര്‍ട്സ് കൌണ്‍സിലിനു പരാതി ലഭിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ്‌ അവര്‍ ഒളിമ്പിക്സിനു വരുന്നുവെങ്കില്‍ സ്പോര്‍ട്സ് കൌണ്‍സിലിനു യാതൊരു പങ്കുമില്ലെന്നും സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യകതമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.