ലണ്ടനില്‍ അടുത്ത വര്‍ഷം നടക്കുന്ന ഒളിമ്പിക്സ് ബഹിഷ്കരിക്കില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്. പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ ഡൗ കെമിക്കല്ന്സ് ഒളിമ്പിക്സിന്റെ മുഖ്യസംഘാടകരില്‍ ഒരാളായതിനെ തുടര്‍ന്നു രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒളിമ്പിക്സ് ബഹിഷ്കരിക്കാന്‍ ആഹ്വാനമുയര്‍ന്നിരുന്നു.
ഒളിമ്പിക്സ് പോലുള്ള കായിക മേളകളില്‍ ഡൗ കെമിക്കല്‍സ് പോലെ കുത്തക ഭീമന്റെ സാന്നിധ്യമുണ്ടാകുന്നതില്‍ തങ്ങള്‍ക്കു പ്രതിഷേധമുണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ആക്ടിംഗ് പ്രസിഡന്റ് വിജയ് കുമാര്‍ മല്‍ഹോത്ര പറഞ്ഞു. ഐ.ഒ.എ. എക്സിക്യൂട്ടീവ് കമ്മിറ്റി, വിവിധ കായിക സംഘടനകള്‍ എന്നിവരുടെ അഭിപ്രായമാരാഞ്ഞ ശേഷം തങ്ങളുടെ പ്രതിഷേധം ലണ്ടന്‍ ഗെയിംസ് സംഘാടക സമിതിയെ രേഖാമൂലം അറിയിക്കുമെന്നു മല്‍ഹോത്ര വ്യക്തമാക്കി.
ഡൗ കെമിക്കല്ന്സിനെതിരേ രാജ്യത്തുയരുത്ത പ്രതിഷേധം ഗെയിംസ് സംഘാടക സമിതി അറിയേണ്ടതുണ്ട്. പക്ഷേ ഒളിമ്പിക്സില്‍നിന്നു വിട്ടുനില്‍ക്കില്ലെന്നും ഐ.ഒ.എ. തലവന്‍ പറഞ്ഞു. ഡൗ കെമിക്കല്‍സിനെ ഒളിമ്പിക് സംഘാടനത്തില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നു മല്‍ഹോത്ര ഒഴിഞ്ഞുമാറി. 1984 ല്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ ആയിരക്കണക്കിനു പേരുടെ മരണത്തിനിടയാക്കിയ വാതകദുരന്തത്തിന് ഉത്തരവാദികളായ യൂണിയന് കാര്‍ബൈഡ് കമ്പനിയെ ഡൗ കെമിക്കല്‍സ് സ്വന്തമാക്കിയിരുന്നു.
ഒളിമ്പിക്സിന്റെ മുഖ്യവേദിയായ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ അലങ്കാര ചുമതലകള്‍ ഡൗ കെമിക്കല്‍സിനാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്, മുന്‍ ഒളിമ്പ്യന്മാര് തുടങ്ങിയവര്‍ ഇന്ത്യ ഒളിമ്പിക്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല