2012ല്‍ ലണ്ടനില്‍ നടക്കുന്ന ഒളിമ്പിക്സും പാരാലിമ്പിക്സും കാണാന്‍ വിസിറ്റര്‍ വീസക്ക് അപേക്ഷിച്ചിട്ടുള്ളവരുടെ രേഖകള്‍ ജനുവരി ഒന്നു മുതല്‍ പരിഗണിച്ചു തുടങ്ങും.വീസ ലഭിക്കാന്‍ യോഗ്യതയുള്ളവരെ രേഖകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.
അനുവദിക്കപ്പെടുന്നവര്‍ക്ക് അടുത്ത വര്‍ഷം ആദ്യം തന്നെ യാത്രയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കാന്‍ കഴിയും വിധം പ്രോസസിംഗ് പൂര്‍ത്തിയാക്കുമെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു.
ഒളിമ്പിക്സ് നടക്കുന്ന സമയത്തേയ്ക്കു മാത്രമായിരിക്കും വീസ അനുവദിക്കുക. ഇതിന്റെ പരമാവധി കാലാവധി ആറു മാസമായിരിക്കും. അതില്‍ കൂടുതല്‍ വേണ്ടവര്‍ മറ്റു കാറ്റഗറികളില്‍ (നോണ്‍-വിസിറ്റര്‍ ഇമിഗ്രേഷന്‍) അപേക്ഷിക്കേണ്ടി വരും.
വിസിറ്റര്‍ വീസയ്ക്കുള്ള അപേക്ഷ ഓണ്‍ ലൈനായോ പോസ്റലായോ ബ്രിട്ടനിലെ ഏതെങ്കിലും ഒരു വീസ ആപ്ളിക്കേഷന്‍ സെന്ററില്‍ നല്‍കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല