ലണ്ടനില്‍ മുംബൈ മോഡല്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടതായി ഇന്ത്യന്‍ വംശജനുള്‍പ്പെടെ നാല് അല്‍ക്വയ്ദാ അനുഭാവികള്‍ കോടതിയില്‍ സമ്മതിച്ചു. 2010ല്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ലണ്ടന്‍, കാര്‍ഡിഫ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള മുഹമ്മദ് ചൌധരി, ഷാ റഹ്്മാന്‍, ഗുരുകാന്ത് ദേശായി, അബ്ദുള്‍ മിയാ എന്നിവരാണു പ്രതികള്‍.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് പുറമേ, നഗരത്തിലെ യു.എസ്. എംബസിയിലും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് ആരോപണം. 2010 ഡിസംബറിലാണ് ഇവര്‍ അറസ്റ്റിലായത്. ആക്രമണത്തിന് തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ അക്കമിട്ടെഴുതിയ കൈയെഴുത്തുപ്രതിയും ഇവരുടെ കൈയില്‍ നിന്ന് പിടികൂടിയിരുന്നു. മറ്റ് ഭീകരക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് അഞ്ച് പേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒമ്പത് പേരുടെയും ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല