1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

ഈസ്റ്റ്‌ഹാം:ലണ്ടനില്‍ പൊങ്കാല അര്‍പ്പണം ഭക്തിനിര്ബ്ബരമായി. കണ്ണകി ദേവിയുടെ നടയില്‍ നിന്നും മേല്‍ശാന്തി ശ്രീ നാഗനാഥ ശിവ ഗുരുക്കള്‍ പൊങ്കാലക്ക് തീപകര്‍ത്താനുള്ള ഭദ്രദീപം തെളിച്ചു ആറ്റുകാല്‍ സിസ്റ്റേഴ്സ് പ്രസിഡന്റും മുഖ്യ സംഘാടകയുമായ ഡോ.ഓമന ഗംഗാധരന് നല്‍കിക്കൊണ്ട് ലണ്ടന്‍ പൊങ്കാലക്ക് നാന്ദി കുറിച്ചു. തുടര്‍ന്ന് ഈസ്റ്റ്‌ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പ്ലിന്റെ ആധിപരാശക്തിയായ ജയദുര്ഗ്ഗയുടെ നടയിലെ തിരി വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാധികളോടെ എത്തിയ ദേവീ ഭക്തരുടെ താലത്തിലേക്ക് ദീപം പകര്‍ന്നു നല്‍കിയ ശേഷം നടത്തിയ താലപ്പൊലിയുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെയാണ് ഭദ്രദീപം എടുത്തത്.

ഭദ്രദീപം ഷേത്രത്തിന്റെ സമുച്ചയത്തിന്റെ ഉള്ളിലെ എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ടാണ് യാഗാര്‍പ്പണ പീടത്തിലെക്കെത്തിച്ചത്. അരി, ശര്‍ക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നിവേദ്യങ്ങള്‍ പാത്രത്തില്‍ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് പോങ്കലയാഘോഷത്തില്‍ ആചരിക്കുന്നത്. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ നടത്തിവരുന്ന പൊങ്കാല ഇടുന്ന അന്നേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുഗന്‍ ഷേത്രത്തില്‍ പൊങ്കാല ഇട്ടതും.

മുന്‍ ക്യാബിനറ്റ് മന്ത്രിയും ഈസ്റ്റ്‌ഹാം പാര്‍ലിമെന്റ് മെമ്പറുമായ സ്റ്റീഫെന്‍ ടിംസ സംഘാടക സമിതി ധരിപ്പിച്ച പൂമാലയും പൊന്നാടയും തലപ്പാവും അണിഞ്ഞു കൊണ്ടാണ് പങ്കു ചേര്‍ന്നത്. ഡോ:ഓമനയില്‍ നിന്നും ഭദ്രദീപം പൂജാരി സ്വീകരിച്ചു പൊങ്കാലയടുപ്പിന്നു തീ പകര്‍ന്നു. പുതിയ ശ്രീകോവിലിലെ ഹോമ കുണ്ടത്തിലാണ് യാഗാര്‍പ്പണം നടത്തിയത്. നിവേദ്യം വെന്തതിനു ശേഷം ദേവീ ഭക്തര്‍ക്ക് പൊങ്കാല പഞ്ച നൈവേധ്യ വിഭവങ്ങള്‍ വിതരണം ചെയ്തു. പൊങ്കാല പായസ ചോര്‍, മണ്ട പുറ്റ് (രോഗശാന്തിക്കായുള്ള നേര്ച്ച ) വെള്ളച്ചോര്‍, പെരളി, പാല്‍പ്പായസം എന്നിവയാണ് പഞ്ച നൈവേധ്യ വിഭവങ്ങള്‍ ആയി സമര്‍പ്പിച്ചത്.

ജാതി മത ഭാഷ വ്യത്യാസമില്ലാതെ എത്തിച്ചേര്‍ന്ന നാനൂറോളം ഭക്തര്‍ക്ക് കേരള തനിമയില്‍ അന്നധാനമായി ഊണും പഞ്ച നൈവേധ്യ വിഭവങ്ങളും നല്‍കി. ആറ്റുകാല്‍ അമ്മയുടെ നാമധേയത്തില്‍ വഴിപാടായി ഏഷ്യാനെറ്റിന്റെ കണ്ണാടിയിലൂടെ ജീവ കാരുണ്യ പ്രവര്ര്‍ത്തനത്തിനുള്ള ഫണ്ടിന്റെ ശേഖരണവും തത്സമയം നടത്തി.

നേരത്തെ ഡോ:ഓമന ഗംഗാധരന് ആറ്റുകാല്‍ പൊങ്കാലയുടെ ചരിത്രം വിവരിക്കുകയും ,ഏവര്‍ക്കും ഊഷ്മളമായ സ്വാഗതവും, ക്ഷേത്ര കമ്മിറ്റിക്ക് നന്ദിയും നേര്‍ന്നു. MP സ്റ്റീഫെന്‍ ടിംസ് എല്ലാവര്ക്കും ആശംശകള്‍ നേര്‍ന്നു സംസാരിച്ചു. നാടിന്റെ നന്മ്മക്ക് പുണ്യ യാഗം ഫലവക്താകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികൂല കാലാവസ്ഥയിലും നൂറു കണക്കിന് ഭക്തര്‍ പൊങ്കാലയിടുവാന്‍ നേരത്തെ കൂട്ടി എത്തിയിരുന്നു. തങ്ങളുടെ അഞ്ചാമത് പൊങ്കാല ഏറെ ഭക്തി നിര്ബ്ബരവും വന്‍ വിജയവുമായത്തിന്റെ ലഹരിയില്‍ കണ്ണകി ദേവിയുടെ അനുഗ്രഹ കടാക്ഷവുമായാണ് ദേവി ഭക്തര്‍ ക്ഷേത്രം വിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.