ലണ്ടന്‍ റൂഫ്‌ടോപ്പിലൂടെ ഒരു രാത്രി മുഴുവന്‍ കറങ്ങിനടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ചാര്‍ജും അതിക്രമിച്ചു കടക്കലും കുറ്റംചാര്‍ത്തിയാണ് 23 വയസ്സുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ പാര്‍ലമെന്റ് ഹൗസിന്റെ മുകളിലൂടെ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേകിച്ചും ഒന്നും ചെയ്യാതെ റൂഫ് ടോപ്പിലൂടെ ഇയാള്‍ ഉലാത്തുകയായിരുന്നെന്ന് ഒരു ദൃക്‌സാക്ഷി ഡെയിലി ടെലിഗ്രാഫിനോട് പറഞ്ഞു. ഇയാളുടെ കൈയില്‍ ഫ്‌ളാഗോ ബാനറുകളോ ഒന്നുമുണ്ടായിരുന്നില്ല.
ഹൗസ് ഓഫ് പാര്‍ലമെന്റ് നേരത്തെ മുതല്‍ പ്രതിഷേധക്കാരും തീവ്രവാദികളും ലക്ഷ്യം വെച്ചിട്ടുള്ള ബ്രിട്ടണിലെ പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ്. എന്തിനാണ് യുവാവ് പാര്‍ലമെന്റ് കെട്ടിടത്തിന് മുകളില്‍ കയറിയതെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള ഉദ്ദേശ്യങ്ങളൊന്നും ഇല്ലായിരുന്നെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പൊലീസ് ശ്രോതസ്സ് ഡെയിലി മെയില്‍ പത്രത്തോട് പറഞ്ഞു.
ഇന്നലെ ക്ലൈമറ്റ് ചെയ്ഞ്ചിനെതിരായ പ്രക്ഷോത്തില്‍ 5000 ത്തോളം ആളുകള്‍ പാര്‍ലമെന്റിന് മുന്നില്‍ ഒത്തുകൂടിയിരുന്നു. കൊമേഡിയന്‍ റസ്സല്‍ ബ്രാന്‍ഡും ഫാഷന്‍ ഡിസൈനര്‍ വിവിയന്‍ വെസ്റ്റ്‌വുഡ് തുടങ്ങിയവരും പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല