ഇറുകിയ വസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടിയെ ലണ്ടനിലെ സ്‌കൂളില്‍നിന്ന് പുറത്താക്കി. ട്രെന്‍ത്ഹാം ഹൈസ്‌കൂളിലെ ഹാരിയറ്റ് ഡേലിനെയാണ് സ്‌കൂള്‍ നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരില്‍ പുറത്താക്കിയത്. വസ്ത്രങ്ങള്‍ ശരീരത്തോട് ഒട്ടിനില്‍ക്കരുതെന്നാണ് ട്രെന്‍ത്ഹാം സ്‌കൂളിലെ നിയമം. ഇത് തെറ്റിച്ചതിനാണ് പതിനഞ്ചുകാരിയെ പുറത്താക്കിയത്. അതേസമയം സ്‌കൂള്‍ നിയമങ്ങള്‍ അനുസരിച്ചുള്ള യൂണിഫോം ധരിച്ചെത്തിയാല്‍ ക്ലാസില്‍ തിരികെ കയറാമെന്ന നിബന്ധനയും സ്‌കൂള്‍ അധികൃതര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.
പെണ്‍കുട്ടികള്‍ ഇറുകിയതും ഇറക്കം കുറഞ്ഞതുമായ വസ്ത്രം ധരിക്കുന്നത് ഈ സ്‌കൂളില്‍ നേരത്തെ നിരോധിച്ചിരുന്നു. സ്‌കൂളിലെ പുരുഷന്മാരായ ജീവനക്കാരുടെ ശ്രദ്ധ തെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രം ഇടരുതെന്ന് നിബന്ധന വെച്ചത്.
എന്നാല്‍ താന്‍ ഇറുകിയ വസ്ത്രം ധരിച്ചതല്ലെന്നാണ് പെണ്‍കുട്ടിയുടെ വിശദീകരണം. തനിക്ക് തടി കൂടിയപ്പോള്‍ യൂണിഫോം ഇറുകി പോയതാണെന്നും പെണ്‍കുട്ടി വിശദീകരിച്ചു. എന്നാല്‍, തന്റെ വിശദീകരണം കേള്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായില്ലെന്നും പെണ്‍കുട്ടി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല