1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2024

സ്വന്തം ലേഖകൻ: ട്യൂബുകളിലെ യാത്രക്കാര്‍ക്കു നേരെയുണ്ടായ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 75 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസിന്റെ കണക്ക് പ്രകാരം 2023 നവംബര്‍ വരെയുള്ള 12 മാസങ്ങളില്‍ അണ്ടര്‍ഗ്രൗണ്ടില്‍ 3542 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്.

രണ്ട് വര്‍ഷം മുന്‍പ് 2029 കേസുകള്‍ രേഖപ്പെടുത്തിയ ഇടത്താണ് ഈ വര്‍ദ്ധന. ബലാത്സംഗം ഒഴിച്ചുള്ള 909 ലൈംഗിക കുറ്റകൃത്യങ്ങളാണ് 2023 ഡിസംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ രേഖപ്പെടുത്തിയത്. ഇതിന് മുന്‍പുള്ള 12 മാസങ്ങളില്‍ 866 കേസുകളാണ് ഉണ്ടായതെന്നും കണക്കുകള്‍ പറയുന്നു. കവര്‍ച്ചകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ട്. 442 കേസുകള്‍ രേഖപ്പെടുത്തിയ ഇടത്ത് ഇക്കഴിഞ്ഞ വര്‍ഷം 736 കവര്‍ച്ചകളാണ് അരങ്ങേറിയത്.

പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം വേണമെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം വിവരങ്ങള്‍ നേടിയ ലിബറല്‍ ഡെമോക്രാറ്റ് എംപി സാറാ ഒള്‍നി പറഞ്ഞു. എന്നാല്‍ ഞെട്ടിക്കുന്ന കണക്കുകള്‍ മറ്റൊരു കഥയാണ് പങ്കുവെയ്ക്കുന്നത് അതേസമയം, ലണ്ടന്‍ മേയര്‍ സാദിഖ് ഖാനു നേരെയും വിമര്‍ശനം ഉയരുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാന്‍ മേയറും ഗവണ്‍മെന്റും പുതിയ തന്ത്രങ്ങള്‍ മെനയണമെന്ന് ഒള്‍നി ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ലണ്ടന്‍ നഗരത്തിന്റെ് സുരക്ഷിതത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് സൂചന.

എന്നാല്‍ ലണ്ടനില്‍ ജോലി ചെയ്യുന്ന കൊലപാതക ഡിറ്റക്ടീവുമാരുടെ എണ്ണം കുറയ്ക്കാന്‍ മെറ്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്ന ഘട്ടത്തിലാണ് ഈ കണക്കുകള്‍ സ്ഥിതിഗതികള്‍ വെളിവാക്കുന്നത്. ശ്രോതസ്സുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ബജറ്റ് പിടിച്ചുനിര്‍ത്താനാണ് ഡിറ്റക്ടീവുമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ നടപടി വരുന്നത്. ജനത്തിന് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ തടയാന്‍ ആളില്ലെന്ന സ്ഥിതിയിലേക്ക് ഇത് നയിക്കുമെന്നാണ് ആശങ്ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.