പ്രഥമ യൂണിയന്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 25 ,26 ,27 തീയ്യതികളില്‍ വാട്ട്ഫോര്‍ഡ്, സ്റ്റാന്‍വെല്‍ എന്നിവിടെങ്ങളിലായി നടക്കും. ലോക പ്രശസ്ത കണ്‍വെന്‍ഷന്‍ പ്രഭാഷകനായ ഡോ: പി.പി ജോബ് മുഖ്യ പ്രഭാഷകനായിരിക്കും. 25 ,26 വെള്ളി, ശനി ദിവസങ്ങളില്‍ വാട്ട്ഫോര്‍ഡിലെ ഹോളിവെല്‍ കമ്യൂണിറ്റി സെന്ററിലും ഇരുപത്തിയേഴാം തിയ്യതി ഞായറാഴ്ച സ്റ്റാന്‍വെല്‍ വില്ലേജിലെ ഹാളിലുമാണ് കണ്‍വെന്‍ഷന്‍ നടക്കുക. ഇരു സ്ഥലങ്ങളിലും വൈകുന്നേരം ആറ് മുതല്‍ രാത്രി ഒന്‍പതു വരെയാണ് പരിപാടികള്‍. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി എബ്രഹാം: 07723034230
ബ്രദര്‍ രാജന്‍ : 07865071036
വേദിയുടെ വിലാസങ്ങള്‍:
Hollywell Community Centre
Tolpits Lane
Watford
WD189QD
Stanwell Village Hall
13, High Street
Stanwell Village
TW197JR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല