ഏകദേശം 30,000 വിദ്യാര്‍ഥികളാണ് ലണ്ടന്‍ യൂണിവേര്‍സിറ്റിയില്‍ പഠിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ 20% വിദ്യാര്‍ഥികള്‍ മുസ്ലിമുകളാണ്. തങ്ങളുടെ മുസ്ലിം വിദ്യാര്‍ഥികള്‍ക്കായി ലണ്ടന്‍ യൂണിവേര്‍സിറ്റി മദ്യ വില്പന ക്യാമ്പസില്‍ നിരോധിക്കുവാനായി ഒരുങ്ങുകയാണ്. മുസ്ലിം മതവിശ്വാസം അനുസരിച്ച് മദ്യം എന്നത് അവര്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. തങ്ങളുടെ മിക്ക വിദ്യാര്‍ഥികളും മദ്യം ഉപയോഗിക്കുന്നത് അസാന്മാര്‍ഗികമായി കണക്കാക്കുന്നതിനാലാണ് ഈ നടപടി എന്ന് ലണ്ടന്‍ മെട്രോപോളിടന്‍ യൂണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ അറിയിച്ചു.
മദ്യത്തില്‍ നിന്നും സ്വതന്ത്രമായ യൂണിവേര്‍സിറ്റി ക്യാമ്പസ് എന്ന ആശയത്തെ എല്ലാ അധ്യാപകരും സ്വാഗതം ചെയ്തു. പുതിയ വിദ്യാര്‍ഥികളെ നല്ല രീതിയില്‍ സ്വാധീനിക്കുവാന്‍ ഈ മാറ്റം വഴിയൊരുക്കുമെന്ന് പലരും കരുതുന്നു. വിദ്യാര്‍ത്ഥികളുടെ മൂല്യങ്ങള്‍ മാറി വരുന്നുണ്ടെന്നും അത് അനുകൂലമായ രീതിയിലാണ് എന്നുള്ളത്തില്‍ ഏറെ സന്തിഒഷമുണ്ട് എന്ന് എന്നും വൈസ് ചാന്‍സലര്‍ ആയ മാല്‍ക്കം ഗില്ലീസ് അറിയിച്ചു. യൂണിവേര്‍സിറ്റി ഉത്തരവാദിത്വപരമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കയാണ്.
മതവിശ്വാസങ്ങള്‍ക്ക് ഏറെ പ്രാധാന്യം കല്പിച്ചിട്ടുള്ള യൂണിവേര്‍സിറ്റി ആണ് ലണ്ടന്‍ മെട്രോപോളിടന്‍ യൂണിവേഴ്സിറ്റി. പല രാജ്യങ്ങളില്‍ നിന്നും സംസ്ക്കാരങ്ങളില്‍ നിന്നുമാണ് വിദ്യാര്‍ഥികള്‍ ഇവിടെ എത്തുന്നത്. അതിനാല്‍ തന്നെ അവരുടെ മൂല്യങ്ങളെ സംരക്ഷിക്കേണ്ട ചുമതലയും തങ്ങള്‍ക്കുണ്ട് എന്ന് അധികൃതര്‍ വ്യക്തമാക്കി. ക്യാമ്പസിലെ ദിവസേനയുള്ള മദ്യപാനം മുസ്ലിം വിദ്യാര്‍ഥികളില്‍ അലോസരം സൃഷ്ടിക്കും എന്നതില്‍ അധികൃതര്‍ക്ക് സംശയമില്ല.
യൂണിവേര്‍സിറ്റിയിലെ ഉയര്‍ന്ന മുസ്ലിം അനുപാതമാണ് ഈ തീരുമാനത്തിന് പിറകില്‍ എന്ന് പറയപ്പെടുന്നു. ഏപ്രില്‍ 3നാണ് പ്രൊ:ഗില്ലീസ് ഈ വിഷയം യൂണിവേര്‍സിറ്റി അധികൃതരുമായി സംസാരിക്കുന്നത്. 2002ലാണ് ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേര്‍സിറ്റി തുടങ്ങിയത്. ഇപ്പോള്‍ അവിടെ ഏകദേശം 190 രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. അടുത്ത തലമുറകള്‍ക്കായിട്ടാണ് ഇപ്പോള്‍ ഈ തീരുമാനം എടുക്കുന്നത് എന്ന് പ്രൊ:ഗില്ലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല