ഐ.വി.എഫ്. ക്ലിനിക്കില്‍ സംഭവിച്ച അബദ്ധം സ്വവര്‍ഗദമ്പതികള്‍ക്ക് രണ്ടു വ്യത്യസ്ത വംശത്തിലെ കുഞ്ഞുങ്ങളെ സമ്മാനിച്ചു. ഈ ദമ്പതികള്‍ക്ക് മുന്‍പ് തന്നെ ഐ.വി.എഫ്. വഴി ഒരു കുട്ടിയെ ലഭിച്ചിരുന്നു. അതേ ഡോണറിന്റെ പുരുഷബീജം ഉപയോഗിച്ച് ഒരു കുട്ടിയെ കൂടി ആവശ്യപ്പെട്ട ദമ്പതികള്‍ക്ക് ക്ലിനിക് നല്‍കിയത് മറ്റൊന്ന്. വ്യത്യസ്ത വംശത്തിലെ ഡോണറുടെ പുരുഷബീജമാണ് രണ്ടാമത്തെ കുട്ടിയുടെ ഉത്പാദനത്തിനായി ഉപയോഗിച്ചത്.
ഇതോടെ ആദ്യത്തെ കുട്ടിയും രണ്ടാമത്തെ കുട്ടിയും തമ്മില്‍ യാതൊരു വിധ ബന്ധവും ഉണ്ടാകില്ല. ഇവര്‍ വ്യത്യസ്ത വംശത്തില്‍ ആണെന്ന് മാത്രമല്ല ഇവരുടെ നിറത്തില്‍ പോലും വ്യത്യാസം കാണാന്‍ സാധിക്കും.ഒരു കുട്ടിയുടെ നിറം വെളുപ്പും മറ്റെ കുട്ടിയുടെത് കറുപ്പുമാണ് . ക്ലിനിക്കില്‍ സംഭവിച്ച ആശയകുഴപ്പമാണ് ഈ പ്രശ്നങ്ങള്‍ എല്ലാം വരുത്തി വച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. ഇത് ഭാവിയില്‍ ഈ കുടുംബത്തിന്റെ പിളര്‍പ്പിന് തന്നെ കാരണമാകാമെന്നു പല വിദഗ്ദ്ധരും അറിയിച്ചു.
ഇന്ത്യക്കാരന്റെ ഉടമസ്ഥതയില്‍ ഉള്ള ലണ്ടന്‍ വുമന്‍സ് ക്ലിനിക് ആണ് സംഭവത്തിലെ പ്രതി. സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കാര്യങ്ങള്‍ ഈ രീതിയില്‍ കൈ വിട്ടു പോയതില്‍ ദമ്പതികള്‍ നിരാശരാണെന്നു വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിനെതിരെ അന്വേഷണത്തിനായി അധികൃതര്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ഡോ:കമാല്‍ അജൂജയാണ് ഈ ക്ലിനിക്കിന്റെ അധികാരി. അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഇദ്ദേഹം അറിയിച്ചു. ഇത് ആദ്യമായല്ല ഒരു ഐ.വി.എഫ്. ക്ലിനിക്ക് ഈ അബദ്ധം കാണിക്കുന്നത്. 2002ല്‍ ഇതേ രീതിയില്‍ രണ്ടു വംശത്തിലുള്ള ഇരട്ടകള്‍ പിറന്നിരുന്നു. അന്ന് ഏഷ്യന്‍ വംശജന്റെ ബീജമാണ് പ്രത്യുല്‍പ്പാദനതിനായി ഉപയോഗിച്ചത്. ഐ.വി.എഫ്. ചികിത്സയിലൂടെ വര്‍ഷം 13,000 കുട്ടികള്‍ ബ്രിട്ടനില്‍ ജനിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല