സ്വന്തം ലേഖകൻ: ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും ജാഗ്രതയും പാലിക്കണമെന്ന് അറിയിച്ച് റോയൽ ഒമാൻ പൊലീസ്. ദീർഘദൂരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതയും കരുതലും വേണം. അധികാരികൾ നൽകുന്ന ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
ഇബ്രയെയും മുദൈബിയെയും ബന്ധിപ്പിക്കുന്ന റോഡിൽ വ്യാഴാഴ്ച രാവിലെ ഏഴ് വാഹനങ്ങൾ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പൗരന്മാർ മരിക്കുകയും 22 പേർക്ക് നിസ്സാര പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി വിപുലമായ സോഷ്യൽ മീഡിയ കാമ്പയിനും റോയൽ ഒമാൻ പൊലീസ് നടത്തുന്നുണ്ട്.
സലാല, സുൽത്താനേറ്റിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും അവധിക്കാലം ആഘോഷിക്കാൻ പോകുന്നത് കണക്കിലെടുത്താണ് കാമ്പയിൻ. ഓവർടേക്ക് ചെയ്യുന്നതും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള തെറ്റായ ട്രാഫിക് നിയമങ്ങളുടെ അപകടങ്ങൾ ഉയർത്തിക്കാട്ടിയാണ് കാമ്പയിൻ. റോഡ് സുരക്ഷ നിലനിർത്തുന്നതിന് ഡ്രൈവർമാർ എപ്പോഴും ഈ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അവ പാലിക്കുകയും വേണമെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല