വിടര്‍ത്തിയ ചിറകുപോലുള്ള ചെവികളുമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് ഹാര്‍ബര്‍ എന്ന നായ. 30 ഇഞ്ചാണ് ഇവന്റെ ചെവികളുടെ ആകെ നീളം.
ലോകത്ത് ഏറ്റവും കൂടുതല്‍ നീളമേറിയ ചെവിയുള്ള നായ എന്ന ഖ്യാതിയാണ് ഹാര്‍ബറിന് ഇതോടെ സ്വന്തമായത്. ഹാര്ബറെന്നാണ് ഈ നായയുടെ പേര്. അമേരിക്കയിലെ കൊളറാഡോയിലെ ജെന്നിഫര്‍ വെര്ഫാണ് ഇവന്റെ ഉടമസ്ഥ.
2012ലെ ഗിന്നസ് ബുക്കിലായിരിക്കും ഹാര്‍ബറിന്റെ ചെവിയുടെ റെക്കോഡുണ്ടാവുക. ലോകത്തെ ഏറ്റവും ചെറിയ മനുഷ്യനേക്കാള്‍ വലുപ്പമുണ്ട് ഹാര്‍ബറിന്റെ ചെവിക്കെന്നും ഗിന്നസ് ബുക്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല