സ്വന്തം ലേഖകന്‍: ഏടിഎമ്മില്‍ പണമെടുക്കാന്‍ മണിക്കൂറുകള്‍ വരിയില്‍, ഒടുവില്‍ തുണിയൂരി യുവതിയുടെ പ്രതിഷേധം. 500,1000 നോട്ടുകള്‍ അസാധുവാക്കിയ ശേഷം രാജ്യത്തെ എടിഎമ്മുകള്‍ക്ക് മുന്നില്‍ ആളുകളുടെ നീണ്ട നിരയാണ്. ഡല്‍ഹി മയൂര്‍വിഹാറില്‍ എടിഎമ്മിന് മുന്നില്‍ ക്യൂ നിന്ന് മടുത്ത യുവതിയാണ് തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്.
ദില്ലി മയൂര്‍ വിഹാറിലെ ഒരു എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു യുവതി. കാത്തുനിന്ന് തളര്‍ന്ന യുവതി പ്രകോപിതയാവുകയും ആളുകള്‍ നോക്കിനില്‍ക്കെ ഉടുപ്പ് ഊരി പ്രതിഷേധിക്കുകയും ആയിരുന്നു. യുവതിയുടെ നടപടി കുടെനിന്നവരെ അത്ഭുതപ്പെടുത്തി. സ്ഥലത്ത് ഉണ്ടായിരുന്ന വനിതാ പൊലീസ് സംഘം യുവതിയെ കസ്റ്റഡിയില്‍ എടുത്ത് ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ആവശ്യത്തിനുള്ള പണം പോലും കൈയ്യില്‍ ഇല്ലാത്ത അവസ്ഥയില്‍ എടിഎമ്മിന് മുന്നില്‍ നിന്ന് മടുത്തതിനാലാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് യുവതി പോലീസുകാരോട് പറഞ്ഞു. പിന്നീട് യുവതിയെ അടുത്തുള്ള മറ്റൊരു എടിഎമ്മിലേക്ക് കൊണ്ടുപോയി അവിടെ നിന്നും പണം പിന്‍വലിച്ച ശേഷം വിട്ടയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല