1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. അസമിനെയും അരുണാചല്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നീളം 9.1 കിലോമീറ്ററാണ്. രാജ്യത്തെ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും നീളം കൂടിയതായതിനാല്‍ ഈ വര്‍ഷം അവസാനത്തോടു കൂടി പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.

9.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദോല, സാദിയ പാലത്തിന്റെ നിര്‍മാണത്തിന് 867 കോടിയാണ് ചെലവെന്ന് ഗതാഗത വിഭാഗം സെക്രട്ടറി വിജയ് ചിബ്ബര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം നവംബറോടു കൂടി പാലം വാഹനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഒന്നുമുണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിര്‍മാണ ചെലവില്‍ 592 കോടിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് വഹിക്കുന്നത്.

ആസാമില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഈ പാലം സംസ്ഥാനത്തെ ബെഷോണി മുഖ്, ലോപാനി, സെസനിഗാവ്, ബലിജന്‍ ചപാരി, പദുംഫുല ഗാവ്, ലക്കിംപുരിയ ഗാവ്, മുഗള്‍പൂര്‍, ഇസ്‌ലാംപൂര്‍, ചപാക്കുവ, ഘോദ്ഗിരി, ശാന്തിപൂര്‍, കുകുര്‍മര തുടങ്ങിയ ഗ്രാമങ്ങളെ ബന്ധിപ്പിക്കും.

പാലം യാഥാര്‍ത്യമാകുന്നതോടെ ആസാമില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്കുള്ള യാത്രാസമയത്തില്‍ നാല് മണിക്കൂര്‍ ലാഭിക്കാന്‍ കഴിയും. അതിനിടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ റോഡ് വികസനത്തിനായി കേന്ദ്രം 15000 കോടി രൂപ കൂടി അനുവദിക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.