ഇംഗ്‌ളണ്ടിന്റെ വടക്കു കിഴക്കന്‍ ഭാഗം രാജ്യത്തെ ഏറ്റവും ഭാഗ്യംകെട്ട പ്രദേശമെന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ലോട്ടറി എത്തിയതോടെ ഇതും ഭാഗ്യമുള്ള പ്രദേശമായി തീര്‍ന്നു. 17 വര്‍ഷത്തെ ദേശീയ ലോട്ടറിയുടെ പ്രവര്‍ത്തനത്തിനിടയ്ക്ക് നിരവധി ലക്ഷാധിപതികളാണ് ഇവിടെയുണ്ടായത്.
ഇന്നലത്തെ ജാക്‌പോട്ടിന്റെ നെറുക്കെടുപ്പ് നടക്കും വരെ 164 പേര്‍ക്കാണ് ഇവിടെ ലോട്ടറി അടിച്ചത്. എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ലോട്ടറിയടിച്ചത് തലസ്ഥാനമായ ലണ്ടനില്‍ തന്നെയാണ്. വെയ്ല്‍സില്‍ 179, യോര്‍ക്ക്‌ഷെയറില്‍ 272, കിഴക്കന്‍ ഇംഗ്‌ളണ്ടില്‍ 278, സ്‌കോട്ട്‌ലാന്‍ഡില്‍ 244, തെക്ക് കിഴക്കന്‍ ലണ്ടനില്‍ 332, വടക്ക് പടിഞ്ഞാറന്‍ ലണ്ടനില്‍ 272, മിഡ്‌ലാന്‍ഡ്‌സില്‍ 352, തെക്ക് പടിഞ്ഞാറന്‍ ലണ്ടനില്‍ 159, വടക്കന്‍ അയര്‍ലന്‍ഡില്‍ 53 എന്നിങ്ങനെയാണ് മറ്റുള്ള ഭാഗങ്ങളിലെ കണക്കുകള്‍.
1994ല്‍ ആരംഭിച്ച ദേശീയ ലോട്ടറി ഇതിനകം 2715 ലക്ഷപ്രഭുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. 7.5 ലക്ഷം കോടിയാണ് ലോട്ടറിയിനത്തില്‍ ഇതുവരെ നല്‍കിയിരിക്കുന്നത്. ഭാഗ്യങ്ങളുടെ കണക്കുകള്‍ പുറത്തു വന്നതോടെ രാജ്യത്തെ ഭൂരിഭാഗം വരുന്ന പാവപ്പെട്ടവരും ലോട്ടറിയെടുക്കാനാണ് തങ്ങളുടെ വരുമാനത്തിന്റെ നല്ല പങ്കും ചെലവാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല