1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2024

സ്വന്തം ലേഖകൻ: ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം. അതിജീവിതകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച രണ്ടായിരത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐടിയുടെ മുന്നറിയിപ്പ്.

ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കൈമാറുന്നതും പ്രചരിപ്പിക്കുന്നതും വിവരസാങ്കേതിക നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം കുറ്റകൃത്യമായി കണക്കാക്കും. തന്റെ മുഖം വെളിവാക്കാതെയാണ് എല്ലാ ലൈംഗികാതിക്രമ വീഡിയോകളും പ്രജ്വല്‍ ചിത്രീകരിച്ചിരിക്കുന്നത്. ഹാസനിലെ വീട്ടില്‍നിന്നു അധികം അകലെയല്ലാതെയുള്ള ആളൊഴിഞ്ഞ ഫാം ഹൗസില്‍വെച്ചാണ് പീഡനരംഗങ്ങള്‍ ചിത്രീകരിച്ചത്. പ്രജ്വലിന്റെ നിര്‍ദേശപ്രകാരം സ്ത്രീകള്‍ ഇവിടെ എത്തിച്ചേരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതികളും മധ്യവയസ്‌കരായ സ്ത്രീകളുമൊക്കെ പീഡനത്തിനിരയായിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍, വനിതാ മാധ്യമപ്രവര്‍ത്തകര്‍, ജെഡിഎസിലെ പ്രാദേശിക വനിതാ ഭാരവാഹികള്‍, ജെഡിഎസ് അനുഭാവികളായ സ്ത്രീകള്‍ തുടങ്ങിയവരൊക്കെ ലൈംഗികാതിക്രമ ദൃശ്യങ്ങളിലുണ്ട്. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പ്രജ്വല്‍ ലൈംഗികമായി ഉപയോഗിച്ചതായാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. വീഡിയോകളില്‍ പ്രജ്വലിന്റെ ശബ്ദം വ്യക്തമാണ്. നേരിട്ടു ചിത്രീകരിച്ച വീഡിയോകള്‍ക്കു പുറമെ വാട്‌സ്ആപ് വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്തും പ്രജ്വല്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ മാത്രമാണ് പ്രജ്വലിന്റെ മുഖം അല്പമെങ്കിലും വ്യക്തമാകുന്നത്.

നാനൂറോളം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് അനുമാനം. പത്തില്‍ താഴെ അതിജീവിതമാര്‍ മാത്രമാണ് പരാതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അപമാന ഭയത്താല്‍ മിക്ക സ്ത്രീകളും ഹാസനില്‍നിന്ന് വീടുവിട്ടുപോയി. പലരുടെയും കുടുംബജീവിതം താളംതെറ്റി. കേസുമായി മുന്നോട്ടുപോയാല്‍ സമൂഹത്തിനു മുന്നില്‍ കൂടുതല്‍ അപഹാസ്യരാകുമെന്ന ചിന്തയാണ് അതിജീവിതരില്‍ മിക്കവര്‍ക്കും. ശക്തരായ പ്രജ്വലിന്റെ കുടുംബത്തോട് ഏറ്റുമുട്ടി കേസ് ജയിക്കാന്‍ പോകുന്നില്ലെന്ന് കരുതുന്നവരുമുണ്ട്.

അപമാനം ഭയന്ന് നാടുവിട്ട് പ്രജ്വല്‍ കേസ് അതിജീവിതകള്‍; ലൈംഗികാതിക്രമദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി, ഹെൽപ്പ്ലൈൻ ആരംഭിച്ചു
ലൈംഗികാതിക്രമക്കേസ്: പ്രജ്വല്‍ രേവണ്ണയെ കണ്ടെത്താന്‍ ബ്ലൂ കോർണർ നോട്ടിസ്; എസ്ഐടിക്ക് പൂർണ സ്വാതന്ത്ര്യം നല്‍കി സർക്കാർ
അതിജീവിതമാര്‍ ഭയംമൂലം അന്വേഷണസംഘവുമായി കൃത്യമായി സഹകരിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ അതിജീവിതമാര്‍ക്കായി ഹെല്‍പ് ലൈന്‍ നമ്പര്‍ സേവം ആരംഭിച്ചിരിക്കുകയാണ് അന്വേഷണസംഘം. പ്രജ്വലിനും അച്ഛന്‍ എച്ച് ഡി രേവണ്ണയ്ക്കുമെതിരെ പരാതിയുള്ളവര്‍ക്ക് അന്വേഷണസംഘത്തെ ബന്ധപ്പെടാം. 6360938947 ആണ് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. അതിജീവിതമാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. കര്‍ണാടക ആഭ്യന്തരവകുപ്പിനു കീഴിലുള്ള ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടമെന്റ് (സി ഐ ഡി) ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

കേസിനെത്തുടര്‍ന്ന്, കര്‍ണാടകയില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 26നു ശേഷം രാജ്യംവിട്ട പ്രജ്വല്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പ്രജ്വലിനായി കര്‍ണാടക പോലീസിന്റെ നിര്‍ദേശപ്രകാരം സി ബി ഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജര്‍മനിയിലേക്കുപോയ പ്രജ്വലിനോട് കീഴടങ്ങി നിയമനടപടി നേരിടാന്‍ ജെഡിഎസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ അറസ്റ്റ് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ സഖ്യകക്ഷിയായ ബിജെപി പ്രജ്വലിന്റെ വരവ് ചൊവ്വാഴ്ച വരെ തടഞ്ഞതായാണ് സ്ഥിരീകരിക്കാത്ത വിവരം.

ജെഡിഎസ് അഭ്യര്‍ഥന മാനിച്ച് ജര്‍മനിയില്‍നിന്ന് പുറപ്പെട്ട പ്രജ്വല്‍ മസ്‌കറ്റിലോ ദുബായിലോ തങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പ്രജ്വലിനെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടകയിലെ എല്ലാ വിമാനത്താവളങ്ങളിലും സര്‍വസന്നാഹവുമായി നിലയുറപ്പിച്ചിരിക്കുകയാണ് പോലീസ്. പ്രജ്വലിന്റെ കൂട്ടുപ്രതി അച്ഛന്‍ എച്ച് ഡി രേവണ്ണയെ ശനിയാഴ്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. രേവണ്ണ ബുധനാഴ്ച വരെ എസ്ഐടി കസ്റ്റഡിയില്‍ തുടരും.

അതിനിടെ, പ്രജ്വല്‍ രേവണ്ണയ്ക്കും അച്ഛന്‍ എച്ച് ഡി രേവണ്ണയ്ക്കുമെതിരായ കേസില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മെുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെയും എച്ച് ഡി കുമാരസ്വാമിയുടെയും പേര് പരാമര്‍ശിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു കോടതി വിലക്കേര്‍പ്പെടുത്തി. ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.