സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ട്രഷറി മന്ത്രി ലോര്‍ഡ് ജിം ഒനീല്‍ രാജിവച്ചു, കാരണം തെരേസാ മേയുമായുള്ള ഉരസലെന്ന് സൂചന. രാജിക്കത്തില്‍ ഓനീല്‍ കാരണം സൂചിപ്പിച്ചിട്ടില്ലെങ്കിലും നയപരമായ കാര്യങ്ങളില്‍ പ്രധാനമന്ത്രി തെരേസാ മേയുമായുള്ള ഭിന്നതയാണു രാജിക്കിടയാക്കിയതെന്നു റിപ്പോര്‍ട്ടുകലുണ്ട്. മേയുടെ മന്ത്രിസഭയില്‍ നിന്ന് രാജിവക്കുന്ന ആദ്യ മന്ത്രിയാണ് ഒനീല്‍.
ഗോള്‍ഡ്മാന്‍ സാക്‌സിലെ മുന്‍ ചീഫ് ഇക്കണോമിസ്റ്റായ ഓനീല്‍ ചൈനയില്‍നിന്നു നിക്ഷേപം സ്വീകരിക്കുന്നതിന് അനുകൂലമായിരുന്നു. എന്നാല്‍ മേ ഇക്കാര്യത്തില്‍ തണുപ്പന്‍ നയം സ്വീകരിച്ചതാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ചയ്ക്കു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചൈന ഉള്‍പ്പെട്ട 1800 കോടി പൗണ്ടിന്റെ ഹിങ്ക്‌ലി പദ്ധതി പുനരവലോകനം ചെയ്യണമെന്ന് മേ ഈയിടെ നിര്‍ദേശിച്ചിരുന്നു. ഓനീലിനു പകരം ട്രഷറി മന്ത്രിയായി ലോര്‍ഡ് യംഗ്ഓഫ് കുക്കാമിനെ നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല