കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മഞ്ചസ്റ്ററിന്റെ രണ്ടാമത് ലൂര്‍ദ് പാരീസ് തീര്‍ത്ഥാടനം നാളെ മുതല്‍ ആരംഭിക്കും. രാവിലെ ഒന്‍പതിന് വിഥിന്‍ഷോ സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ചില്‍ നിന്നും സ്പെഷ്യല്‍ കോച്ചില്‍ യാത്ര തിരിക്കുന്ന അന്‍പതംഗ സംഗം ബര്‍ണാദിത്താ പുണ്യവതിക്ക് പരിശുദ്ധ മാതാവ് 18 പ്രാവശ്യം പ്രത്യക്ഷപ്പെട്ട ലൂര്‍ദും, പാരീസിലെ ഡിസ്നിലാന്‍ഡ്, ഈഫല്‍ ടവര്‍, വിവിധ കത്തീഡ്രലുകള്‍, സെന്റ് തെരേസ ഓഫ് ലിസ്യു തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. തീര്‍ത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അസോസിയേഷന്റെ പ്രഥമ ലൂര്‍ദ് പാരീസ് തീര്‍ത്ഥാടനം നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല