സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ നോട്ടിങ്ങാമില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ച വാഹനാപകടം; രണ്ടു ട്രക്ക് ഡ്രൈവര്‍മാര്‍ക്കും തടവു ശിക്ഷ. പോളണ്ട് സ്വദേശി റിസാര്‍ഡ് മസിയേറാ (31)യ്ക്കു 14 വര്‍ഷവും ബ്രിട്ടിഷ് പൗരന്‍ ഡേവിഡ് വാഗ്സ്റ്റാഫിന് (51) മൂന്നര വര്‍ഷവുമാണു കോടതി ശിക്ഷ വിധിച്ചത്. ഇവരെ വാഹനമോടിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 26ന് ഉണ്ടായ അപകടത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ സ്വദേശി സിറിയക് ജോസഫ് (ബെന്നി50), വിപ്രോയില്‍ എന്‍ജിനീയറായ കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് (27) എന്നീ മലയാളികളാണു മരിച്ചത്.
ബെന്നി ഓടിച്ചിരുന്ന മിനി ബസ്, നിര്‍ത്തിയിട്ട ട്രക്കിനും പിന്നാലെയെത്തിയ മറ്റൊരു ട്രക്കിനുമിടയില്‍ ഞെരിഞ്ഞമരുകയായിരുന്നു. മസിയേറാ മദ്യലഹരിയിലും വാഗ്സ്റ്റാഫ് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുമാണ് വാഹനം ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല