സ്വന്തം ലേഖകന്‍: പരസ്യ ചുംബനം, അറസ്റ്റ്, ഒടുവില്‍ നഷ്ട പരിഹാരമായി ലഭിച്ചത് 80,000 ഡോളര്‍, ലോസ് ആഞ്ചലസ് സ്വദേശികളായ സ്വവര്‍ഗ പ്രേമികളുടെ കഥ. പരസ്യമായി ചുംബിച്ചതിന് പോലീസ് അറസ്റ്റു ചെയ്ത സ്വവര്‍ഗാനുരാഗികളായ കമിതാക്കള്‍ക്കകാണ് 80,000 യുഎസ് ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചത്. ലോസ് ആഞ്ചല്‍സ് സ്വദേശികളായ കോര്‍ട്ണി വില്‍സ(25)ണിനും ടെയ്‌ലര്‍ ഗ്വെരേരോ(21)യ്ക്കുമാണ് ഹവായിയിലെ ഹോണാലുലുവിലുള്ള പ്രാദേശിക കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഹോണോലുലുവില്‍ അവധിയാഘോഷിക്കാന്‍ എത്തിയ ഇരുവരും ഓഹുവിലെ ഒരു ഷോപ്പില്‍ വച്ച് സ്‌നേഹ പ്രകടനം നടത്തിയതിനാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ കടയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ബോബി ഹാരിസണ്‍ എന്ന പോലീസുകാരന്റേതായിരുന്നു നടപടി. ഇതിന് പിന്നാലെ ബോബി 911 ല്‍ വിളിക്കുകയും നിരവധി പൊലീസുകാര്‍ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു.
ഇവരിലൊരാള്‍ കോര്‍ട്ണിയെ കൈയില്‍ കടന്നുപിടിച്ച് പുറത്തേക്ക് വലിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്ത് മൂന്നു ദിവസം ജയിലിലിട്ടതായും ഇവര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കോടതി വിധിയില്‍ നന്ദിയുണ്ടെന്നു പറഞ്ഞ കോര്‍ട്ണിയും ടെയ്‌ലറും തങ്ങളെ ആക്ഷേപിച്ച പോലീസുകാരന് ശിക്ഷ നല്‍കേണ്ടിയിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല