സ്വന്തം ലേഖകൻ: വടക്കൻ ലൊസാഞ്ചലസിൽ ബുധനാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കി. 10,176 ഏക്കറിൽ നാശം വരുത്തിയ തീ 4000 അഗ്നിരക്ഷാ ഉദ്യോഗസ്ഥർ 3 ദിവസം ജോലി ചെയ്താണ് കെടുത്തിയത്.
വ്യാപക നാശം വരുത്തിയ ഈ മാസം ആദ്യം ഉണ്ടായ 2 തീപിടിത്തങ്ങളെക്കാൾ എളുപ്പത്തിൽ അണയ്ക്കാൻ കഴിഞ്ഞത് പ്രദേശവാസികൾക്ക് ആശ്വാസമായി. കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം കാട്ടുതീ നാശം വരുത്തിയ മേഖലകൾക്കായി പുതിയ സഹായധന പാക്കേജും പ്രഖ്യാപിച്ചു.
ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ ബാധിത പ്രദേശങ്ങള്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സന്ദർശിച്ചു. പ്രഥമവനിത മെലാനിയയ്‌ക്കൊപ്പമായിരുന്നു ട്രംപിന്റെ സന്ദർശനം. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. കാട്ടുതീ നിയന്ത്രണത്തിന്റെ പേരിൽ ഇരുവരും തമ്മിൽ മുൻപ് വലിയ വാഗ്‌വാദമുണ്ടായിരുന്നു.
ട്രംപ് പരസ്യമായി ന്യൂസോമിനെ വിമർശിച്ചതും ന്യൂസോം മറുപടി നൽകിയതുമെല്ലാം വലിയ വാർത്തകളായിരുന്നു. മേഖലയിൽ സന്ദർശനം നടത്തിയ ട്രംപ് കാട്ടുതീ പൂർണമായും നിയന്ത്രണവിധേയമാക്കുമെന്നും വേണ്ട സഹായങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും അറിയിച്ചു.
കാലിഫോര്‍ണിയയിലെ ജലവിതരണവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കമെന്നും ട്രംപ് പറഞ്ഞു. തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ കാലയളവിൽ നിലവിൽ വന്ന ഫെഡറൽ എമർജൻസി മാനേജ്‌മന്റ് ഏജൻസിയെ ട്രംപ് കണക്കറ്റ് വിമർശിക്കുകയും ചെയ്തു. കാട്ടുതീ നിയന്ത്രണങ്ങളിൽ ഉണ്ടായ പാളിച്ചകളായിരുന്നു വിമർശനത്തിന് കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല