അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടമായ തങ്ങളുടെ സ്റ്റാഫോര്‍ഡ്ഷിര്‍ ബുള്‍ ടെറിയര്‍ വിഭാഗത്തില്‍പ്പെട്ട പട്ടിയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സോളിഹള്‍ സ്വദേശികളായ ഓട്‌സ് കുടുംബം. വളര്‍ത്തു പട്ടികളെ തട്ടികൊണ്ടു പോയി അവയെ അക്രമണ പരമ്പരകള്‍ക്കായി ഉപയോഗിക്കുന്ന വിഭാഗമാണ് ടി-ബോണ്‍ എന്ന പേരുള്ള ഈ പട്ടിയെ തട്ടികൊണ്ടു പോയത്.
ടി-ബോണിനെ കാണാതായത് തങ്ങളുടെ കുടുംബത്തില്‍ ഒരാളെ നഷ്ടമായാലുള്ള വിഷമമാണ് തങ്ങള്‍ക്കുണ്ടായത്. വീട്ടിലെ ഒരംഗത്തെപോലെയായിരുന്നു ടി-ബോണ്‍ തങ്ങള്‍ക്കെന്നും പട്ടിയുടെ ഉടമസ്ഥയായ മിസിസ്സ് ഓട്‌സ് പറഞ്ഞു. 2006ലാണ് ടി-ബോണിനെ കാണാതായത്.
ടി-ബോണിന്റെ കാലിലുണ്ടായ മുഴയും അവന്റെ ചെവിയുടെ കേള്‍വി കുറവുമാണ് തട്ടികൊണ്ടു പോയവര്‍ അവനെ ഉപേക്ഷി്ക്കാന്‍ കാരണമെന്ന് പട്ടിയുടെ ഉടമസ്ഥയായ മിസിസ്സ് ഓട്‌സ് പറയുന്നു, ബസ്സില്‍ നിന്നുമാണ് ഇപ്പോള്‍ പന്ത്രണ്ട് വയസ്സായ ടി-ബോണിനെ ബസ്സില്‍ നിന്നാണ് തിരികെ ലഭിച്ചത്. ടി-ബോണിന്റെ ഓപ്പറേഷനായി 300 യൂറോ ചിലവാകുമെന്നും എന്നാല്‍ അവനെ തിരിച്ചു ലഭിച്ചതിനു തുല്യം മറ്റൊന്നുമില്ലെന്നും മിസിസ്സ് ഓട്‌സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല