1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2012

റോബര്‍ട്ട് മോഫറ്റ്, ഒരു പഴയ ബാര്‍ ജീവനക്കാരനായിരുന്നു. ലോട്ടറി അടിച്ചതിനു ശേഷം അതിആഡംബരത്തിലായി ജീവിതം. പക്ഷെ പറഞ്ഞിട്ടെന്താ ഇപ്പോള്‍ മദ്യപിച്ചു വാഹനമോടിച്ചതിന് കോടതി കയറിയിറങ്ങലാണ് പ്രധാന തൊഴില്‍. കാറുകളോടുള്ള പ്രേമം നിമിത്തം ആഡംബരക്കാറുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഇദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല. ഭാര്യക്കും മകള്‍ക്കുമൊപ്പം ശാന്ത ജീവിതം നയിച്ചിരുന്ന ഇദ്ദേഹം 800,000 പൌണ്ട് ലോട്ടറി ലഭിച്ചതിനു ശേഷം ജീവിതം ആഘോഷിക്കുകയായിരുന്നു.

റേഞ്ച് റോവര്‍,ട്രിംഫ്,ജാഗോര്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കാര്‍ കളക്ഷനില്‍ പെടും. ഇപ്പോള്‍ ഇദ്ദേഹത്തിനു ഒന്നുമില്ല. ഭാര്യ പോലും. ഇപ്പോള്‍ കഴിയുന്നത് സര്‍ക്കാര്‍ തരുന്ന സഹായധനത്തിലും. മദ്യപിച്ചു വാഹനമോടിച്ചതിന് പിടിയിലായ മോഫറ്റിന്റെ നിശ്വാസത്തിലുള്ള മദ്യത്തിന്റെ അളവ് കണ്ടു ഉദ്യോഗസ്ഥര്‍ ഞെട്ടി. 35mcg ആണ് അനുവദനീയമായ മദ്യത്തിന്റെ അളവ് മോഫറ്റിന്റേതു ആകട്ടെ 185mcgയും.

മദ്യപിച്ചു കാറോടിച്ചു അപകടത്തില്‍ പെടുന്നത് ഇദ്ദേഹത്തിന് പുതുമയൊന്നുമല്ല. ഡിസംബര്‍ 30നു അപകടത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ കാറിനെ പൊതു ജനമാണ് കണ്ടെത്തി പോലീസില്‍ അറിയിച്ചത്. വാഹനമോടിച്ചിരുന്ന മോഫറ്റ് മദ്യം കഴിചിരുന്നതിനാല്‍ ജനങ്ങള്‍ പോലീസിനെ വിളിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട കാര്‍ തന്റെ അച്ഛന്റെതായിരുന്നു എന്നും ക്ഷമ ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പിന്നീടുള്ള പരിശോധനയിലാണ് ഇദ്ദേഹം അളവില്കൂടുതല്‍ മദ്യപിച്ചതായി കണ്ടെത്തിയത്. അനുവദനീയമായ അളവിനേക്കാള്‍ 5.3 ശതമാനം അധികമായിരുന്നു ഇദ്ദേഹത്തില്‍ കണ്ടെത്തിയ മദ്യത്തിന്റെ അളവ്. ഇദ്ദേഹത്തിന്റെ ജീവിതം പല പ്രശ്നങ്ങലാലും വഴിമാറി പോകുകയായിരുന്നു. മുന്‍കാമുകി തന്റെ കുഞ്ഞിന്റെ അച്ഛന്‍ മോഫറ്റ് ആണെന്ന് ആരോപിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തെ കാര്യമായി ബാധിച്ചു. പിന്നീട് ഡി.എന്‍.എ.ടെസ്റ്റില്‍ കുട്ടിയുടെ അച്ഛന്‍ മോഫറ്റ് അല്ലെന്നു തെളിഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.