സ്വന്തം ലേഖകന്‍: പാരീസിലെ ലൂവ്‌റേ മ്യൂസിയത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം, ആക്രമിയെ സുരക്ഷാ സേന വെടിവച്ചിട്ടു. കത്തിയുമായി മ്യൂസിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്തിക്ക് നേരെയാണ് സുരക്ഷാസേന വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒന്‍പതിനായിരുന്നു വെടിവെയ്പ്പ്. സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചതിനു പിന്നാലെ മ്യൂസിയം താല്‍ക്കാലികമായി അടച്ചു.
വെടിവെപ്പിനെ തുടര്‍ന്ന് അക്രമിയുടെ വയറ്റില്‍ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. കൂടാതെ ഒരു സൈനികന് ഏറ്റുമുട്ടലില്‍ തലയ്ക്ക് പരിക്കേറ്റതായും ഫ്രഞ്ച് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അക്രമ സംഭവത്തെ തുടര്‍ന്ന് മൂസിയം അടയ്ക്കുന്നതായും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന മ്യൂസിയമാണിത്. ഭീകരര്‍ രാജ്യത്തുള്ളവര്‍ തന്നെയാണെന്ന് അഭ്യന്തരമന്ത്രി ബര്‍ണാര്‍ഡ് കാസിനോവ് പറഞ്ഞു. ഇതു ഭീകരാക്രമണമാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി പറഞ്ഞു. മ്യൂസിയത്തിന്റെ ഒരു പ്രവേശന കവാടത്തിനു സമീപത്തുവച്ചാണ് അക്രമി പട്ടാളസംഘത്തെ ആക്രമിച്ചത്. ആയിരത്തോളം സന്ദര്‍ശകര്‍ തത്സമയം മ്യൂസിയത്തിലുണ്ടായിരുന്നു.
മ്യൂസിയം ഉടന്‍ അടച്ച അധികൃതര്‍ സന്ദര്‍ശകരോട് ജനാലകളുടെ സമീപത്തുനിന്നു മാറി ഹാളില്‍ ഒത്തുകൂടാന്‍ ലൗഡ് സ്പീക്കറുകളിലൂടെ മുന്നറിയിപ്പു നല്‍കി. ലുവ്‌റെ മ്യൂസിയത്തില്‍ ആക്രമണം നടത്തിയത് ഇസ്‌ലാമിസ്റ്റ് ഭീകരനാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ട്വീറ്റു ചെയ്തു. യുഎസ് കരുതിയിരിക്കണമെന്നും ട്രംപ് പറഞ്ഞു.
ഈയിടെ ഏഴു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത് ഫ്രാന്‍സിലും ജര്‍മനിയിലും മറ്റുമുള്ളതുപോലെ സുരക്ഷാ പ്രശ്‌നമുണ്ടാവാതിരിക്കാനാണെന്നു നേരത്തെ യുഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാന്‍സില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടന്നതിനെത്തുടര്‍ന്നു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും നിലവിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല