ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ട് ലൗജിഹാദും എസ്എന്‍ഡിപിയുടെ ഗൂഡനീക്കങ്ങളും സജീവമാകുകയാണെന്ന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കാട്ടില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ പാസ്റ്ററല്‍ സെന്ററിന്റെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ പെണ്‍കുട്ടികളെ ഓട്ടോക്കാര് ഉള്‍പ്പെടെയുള്ളവര്‍ പ്രണയ വലയത്തില്‍ കുടുക്കി മതം മാറ്റുകയാണ്. ഇതിനെതിരെ സഭാവിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. മിശ്ര വിവാഹത്തെ സഭ ശക്തമായി എതിര്‍ക്കണമെന്നും ഇടുക്കി ബിഷപ്പ് പറഞ്ഞു.
മിശ്രവിവാഹം ക്രൈസ്തവ തനിമയും മൂല്യങ്ങളും തകര്‍ക്കുന്നതാണ്. സര്‍ക്കാരുകള്‍ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സഭ അതിനോട് അനുകൂല നിലപാട് സ്വീകരിക്കരുത്. ക്രൈസ്തവ പെണ്‍കുട്ടികള്‍ മുസ്‌ളീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുമൊപ്പം പോകുന്നത് തടയാന്‍ സഭ ജാഗ്രത പുലര്‍ത്തണം. പതിനെട്ട് വയസുവരെ മാതാപിതാക്കളുടെ സംരക്ഷണയില്‍ ദൈവവിശ്വാസി ആയി വളരുന്ന പെണ്‍കുട്ടികള്‍ പിന്നീട് തന്നിഷ്ടപ്രകാരം ജീവിക്കാന്‍ തുടങ്ങുന്നത് ഉചിതമല്ലെന്നും ബിഷപ്പ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല