ഇന്നത്തെക്കാലത്തെ ഫാസ്റ്റ് ലൈഫും ഫാസ്റ്റ് ഫുഡും കാരണം പൊണ്ണത്തടി ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഉറക്കം കെടുത്തുകയാണ്. ഓരോ ദിവസവും ഭക്ഷണം നിയന്ത്രിയ്ക്കുമെന്നും വ്യായാമം ചെയ്യുമെന്നും പ്രതിജ്ഞയെടുക്കും, പക്ഷേ തിരക്കിനിടയില്‍ അത് നാളെ നാളെ നീളേ നീളേ എന്ന അവസ്ഥയില്‍ നീണ്ടുപോവുകയും ചെയ്യും. തടികുറയ്ക്കാനായി ഒരു ആരോഗ്യവിദഗ്ധനെ പോയി കണ്ടാല്‍ അരമണിക്കൂര്‍ ട്രെഡ്മില്‍, അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടല്‍ എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് കിട്ടുക. പിന്നെ ഇതിനായി ജിമ്മില്‍ പോകണം, അല്ലെങ്കില്‍ ഉപകരണങ്ങള്‍ വാങ്ങിയ്ക്കണം. ഇതൊക്കെ സംഘടിപ്പിച്ചാലും മാസങ്ങള്‍ കഴിഞ്ഞാലും പലര്‍ക്കും ശരീരഭാരത്തില്‍ വ്യത്യാസം വരുകയുമില്ല (ആത്മാര്‍ത്ഥതയില്ലാത്ത പരിശ്രമങ്ങളായിരിക്കും പലപ്പോഴും ഇതിന് കാരണമെന്നത് വേറെ കാര്യം).
സൈക്ലിങിനും ട്രെഡ്മില്ലിനുമൊപ്പം മറ്റൊരു കാര്യം കൂടി പരീക്ഷിക്കാനാണ് ഇപ്പോള്‍ ലൈഫ്‌സ്റ്റൈല്‍ വിദഗ്ധര്‍ പറയുന്നത്, അത് മറ്റൊന്നുമല്ല സെക്‌സര്‍സൈസ് തന്നെ. അതിശയിക്കേണ്ട സാക്ഷാല്‍ ലവ് മേക്കിങാണ് കാര്യം. വ്യായാമത്തിലും കൂടുതല്‍ ഗുണം ഇതിനാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകള്‍ക്കും 76 ശതമാനംവരെ തങ്ങളുടെ ഭാരം കണ്‍ട്രോള്‍ ചെയ്യുന്നതിനും പൊണ്ണത്തടി ഒഴിവാക്കുന്നതിനും സാധിക്കുമെന്നാണ് പറയുന്നത്.
ഈ രംഗത്തെ വിദഗ്ധനായ കാരി മക്‌ക്ലോസ്‌കിയുടെ പുസ്തകമായ ദി അള്‍ട്ടിമേറ്റ് സെക്‌സ് ഡയറ്റ് പറയുന്നത് അരമണിക്കൂര്‍ നേരത്തെ ലവ് മേക്കിങ് 250 മുതല്‍ 350 വരെ കലോറി കത്തിച്ചുകളയുമെന്നാണ്. സാധാരണമായ ഒരു ആശ്ലേഷണവും ചുംബനവുംപോലും വലിയ രീതിയിലുള്ള കലോറി കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് അതിശയകരമായ കാര്യം. അധികവണ്ണവും കൊഴുപ്പുകളും ഒഴിവാക്കി ശരീരത്തിന്റെ ആകൃതി കാത്തുസൂക്ഷിക്കാനും രോഗങ്ങളെ ഒഴിവാക്കാനും ഈ മാര്‍ഗം കൂടുതല്‍ ഉപകാരമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പക്ഷേ ലവ് മേക്കിങിന് അവസരമില്ലാത്തവര്‍ ജിമ്മിലും ഭക്ഷണനിയന്ത്രണത്തിലും തന്നെ ശരണം പ്രാപിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.പങ്കാളികളില്‍ ഒരാള്‍ അമിത വണ്ണമുള്ളയാളും മറ്റെയാള്‍ തീരെ മെലിഞ്ഞയാളുമായാലും സംഗതി ബുദ്ധിമുട്ടാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല