1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2011

സാമ്പത്തികം, സൌന്ദര്യം, കുടുംബമഹിമ എന്നിവയെല്ലാം നോക്കി മാത്രം വിവാഹം നടത്തുന്ന നമ്മുടെ ഇന്ത്യയില്‍ വെറുമൊരു കര്‍ഷകന്റെ മകനായ, കാണുമ്പോള്‍ ഭീകരമെന്ന് തോന്നിപ്പിക്കുന്ന മുഖമുള്ള ഈ ചെറുപ്പക്കാരന് ആര് പെണ്ണ് കൊടുക്കാനാണല്ലേ? എന്നാല്‍ കേട്ടോളു, വൈകാതെ ഇദ്ദേഹത്തിന്റെ വിവാഹം നടന്നേക്കും! ഈ 26 കാരന്റെ വിവാഹ സ്വപനങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്നിരിക്കുന്നത് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ഹോസ്പിറ്റലാണ്‌. ഹോസ്പിറ്റല്‍ സൌജന്യമായി ഈ യുവാവിന് മുഖത്തെ ട്യൂമറുകള്‍ നീക്കം ചെയ്യാന്‍ പ്ലാസ്റ്റിക് സര്‍ജര്‍ ചെയ്തു കൊടുക്കാമെന്നു ഏറ്റിരിക്കുകയാണ്.

കിഴക്കേ ഇന്ത്യയിലെ ലോറികയില്‍ ജീവിക്കുന്ന ഇദ്ദേഹത്തിനു ലളിത് എന്നൊരു പേരൊക്കെയുണ്ടെങ്കിലും നാട്ടുകാര്‍ ഈ ചെറുപ്പക്കാരനെ പരിഹസിച്ച് വിളിക്കുന്നത്‌ ഹൈന്ദവ ദൈവമായ ഗണേഷഭാഗവാനെ ആധാരമാക്കി, ഗനേഷ്ജി എന്നാണ്, ഇതാണ് ഈ ചെറുപ്പക്കാരനെ ഏറെ വേദനിപ്പിക്കുന്നതും. ന്യൂറോഫൈബ്രോമാറ്റൊസിസ് എന്ന ജനിതക വൈകല്യമാണ് ലളിതിന്, ഇതുമൂലം വലിയ വലിയ മുഴകളാണ് ലളിതിന്റെ മുഖത്ത് ഉണ്ടായിരിക്കുന്നത്. വിവാഹപ്രായം ആയപ്പോള്‍ ഈ ചെറുപ്പക്കാര്‍ തനിക്കു ചേര്‍ന്ന പെണ്ണിനെ കിട്ടുമോയെന് നാട്ടിലൊക്കെ അന്വേഷിച്ചു പക്ഷെ നിരാശയായിരുന്നു ഫലം. പലരും നിന്റെ ഈ മുഖം കണ്ടാല്‍ ആരും പെണ്ണ് തരില്ലെന്ന് ലളിതിന്റെ മുഖത്ത് നോക്കി പറഞ്ഞു.

നാടുകാരുടെ പരിഹാസത്തിനോപ്പം ഇതുകൂടിയായപ്പോള്‍ ഈ ചെറുപ്പക്കാരന്‍ ആകെ തളര്‍ന്നു പോയി. വധുവിനെ കിട്ടുന്നില്ല എന്നത് പോകട്ടെ ഒരാള് പോലും ഇദ്ദേഹത്തിന്റെ സുഹൃത്താകാന്‍ താലപര്യപ്പെടുന്നില്ലയെന്നതാണ് ലളിതിന്റെ തകര്‍ത്തത്. ഇദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു പോത്താണെന്നു പറയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും സമൂഹം എത്രമാത്രം ലളിതിന്റെ അവഗണിക്കുന്നുണ്ടെന്നു. ഇതൊക്കെ കൊണ്ടാകാം ഒരിക്കല്‍ എലിവിഷം കഴിച്ചു ഈ പാവം യുവാവ് ആത്മഹത്യക്ക് വരെ ശ്രമിച്ചു, എന്തുപറയാനാ മരണത്തിന് പോലും ഇദ്ദേഹത്തെ വേണ്ടായിരുന്നു.

ലളിത് പറയുന്നത് തന്റെ മുഖമാണ് തനിക്കു പെണ്ണ് കിട്ടാത്തതിന് കാരണമെന്നാണ്. തന്റെ കുടുംബം തനിക്കായി വധുവിനെ അന്വേഷിച്ചപ്പോള്‍ പെണ്ണിന്റെ കുടുംബക്കാര്‍ എല്ലാവരും പറഞ്ഞത് ‘അവനെന്തൊരു ചെക്കനാണ്? ഞങ്ങള്‍ക്ക് ഞങ്ങളുടെ പെണ്ണിനെ അവന്റെ കൂടെ ജീവിക്കാന്‍ വിടാന്‍ പറ്റില്ല’ എന്നാണത്രേ! പിന്നീട് ഈ ചെറുപ്പക്കാരന്‍ മറ്റുള്ളവര്‍ വിവാഹം കഴിക്കുന്നതൊക്കെ കണ്ടു തന്റെ വിവാഹം സ്വപനത്തില്‍ മാത്രമാക്കി. കുഞ്ഞായിരുന്നപ്പോഴാണ് ഇദ്ദേഹത്തിന്റെ തലയില്‍ ഒരു മുഴ വളരുന്നതായി ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോകാനോ ചികിത്സ തേടാനോ ആയില്ല.

അങ്ങനെയിരിക്കെയാണ് ലളിതിനു ആശ്വാസ കരവുമായി ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍ വരുന്നത്. ഡോക്റ്റര്‍മാര്‍ പറയുന്നത് ലളിതിന്റെ മുഖത്തെ മുഴകള്‍ ഓപ്പറെറ്റ് ചെയ്ത് മാറ്റാവുന്നതാണെന്നാണ്. ഓപ്പറേഷന് നേതൃത്വം നല്‍കുന്ന ഡോ: വിവേക് കുമാര്‍ പറയുന്നത് ഇതേറെ വിചിത്രമായ കേസാണ്, ഓപ്പറേഷന്‍ സങ്കീര്‍ണമാണ് അതുകൊണ്ട് തന്നെ ഒരു വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ടീം തന്നെ വേണ്ടി വന്നേക്കുമെന്ന് ഡോക്റ്റര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏറ്റവും വലിയ വെലുവിളി എന്നത് ട്യൂമര്‍ വളരെയധികം വലുതായതിനാലും, കണ്ണും കാതും മുഴയുടെ ഭാഗമായതിനാലും കാഴ്ചയ്ക്കോ, കേള്‍വിക്കോ ഓപ്പറേഷന് ശേഷം എന്തെങ്കിലും തകരാര് സംഭവിച്ചേക്കുമോ എന്നതാണ്. എന്തായാലും ലളിതിന്റെ ഓപ്പറേഷന്‍ വിജയകരമാകാനും അദ്ദേഹത്തിന് നല്ലൊരു ഭാര്യയെ ലഭിക്കാനും നമുക്ക് പ്രാര്‍ഥിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.