കമിതാക്കള്‍ തല്ലിപ്പിരിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കും? പലതരത്തിലുള്ള പ്രതികാര കഥകളും നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ കോപാകുലയായ കാമുകി തന്റെ മുന്‍കാമുകന്റെ ജനനേന്ദ്രിയം ഞെക്കിയുടക്കുന്ന കാര്യമോ? അതും സംഭവിച്ചിരിക്കുന്നു. നാല്‍പ്പത്തിമൂന്ന് വയസ്സുള്ള ക്രിസ്റ്റീന റിബര്‍ എന്ന സ്ത്രീയാണ് അന്പത്തേഴുകാരനായ തന്റെ മുന്‍ കാമുകന്റെ വൃഷണം ഞെരിച്ചുടച്ചത്. ഇന്ത്യാനയിലെ മുന്‍സി നഗരത്തിലാണ് സംഭവം നടന്നത്.
ക്രിസ്റ്റീനയുമായുള്ള എട്ടുമാസത്തെ ബന്ധം ഈയിടെ ഇയാള്‍ അവസാനിപ്പിച്ചിരുന്നു. ഇതില്‍ കോപാകുലയായ ക്രിസ്റ്റീന ഇയാളുടെ വീട്ടില്‍ച്ചെന്ന് ബലാല്‍ക്കാരമായി ജനനേന്ദ്രിയത്തില്‍ പിടിച്ച് തന്നാല്‍ കഴിയാവുന്നത്രയും ബലം പ്രയോഗിച്ച് വൃഷണം ഞെരിച്ചുടയ്ക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റുചെയ്തിട്ടുണ്ട്.
മുന്‍കാമുകിയുടെ പ്രതികാരത്തിന് ഇരയായ മനുഷ്യന് ഇപ്പോള്‍ ആശുപത്രിയിലാണ്. ജനനേന്ദ്രിയത്തില്‍ നിന്നും ഇപ്പോഴും ചോരയൊലിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാമുകന്മാരേ.. ജാഗ്രത!!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല