സ്വന്തം ലേഖകന്‍: പ്രിയാ പ്രകാശ് വാര്യരുടെയും റോഷന്റെയും ‘ലിപ് ലോക്കു’മായി അഡാര്‍ ലൗവിന്റെ ടീസര്‍; ഡിസ്ലൈക്ക് പൊങ്കാലയിട്ട് സമൂഹ മാധ്യമങ്ങള്‍. ഫിബ്രുവരി 14ന് റിലീസിനൊരുങ്ങുന്ന ഒരു അഡാര്‍ ലൗവിന്റെ പുതിയ സ്നീക്ക് പീക്ക് ടീസര്‍ പുറത്തിറങ്ങി. തമിഴില്‍ ആണ് ടീസര്‍ പുറത്തിറങ്ങിയത് റോഷനും പ്രിയാവാര്യരുമുള്ള ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മാണിക്യ മലരായ പൂവില്‍ എന്ന ഗാനരംഗത്തില്‍ നിറഞ്ഞുനിന്ന പ്രിയ വാരിയരുടെയും റോഷന്റെയും ലിപ് ലോക്ക് രംഗവുമായിട്ടാണ് തമിഴ് ടീസര്‍ ഇറങ്ങിയിരിക്കുന്നത്. നിരവധി പേരാണ് ഡിസ് ലൈക്കുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കാഴ്ചക്കാരും 6.9 കെ ഡിസ്ലൈക്കും സ്നേക്ക് പീക്കിന് ഇതിനോടകം കിട്ടിയിട്ടുണ്ട്.
വരുന്ന ഫെബ്രുവരി പതിനാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യും. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് ഒമര്‍ ലുലു ഒരു അഡാര്‍ ലവ് അണിയിച്ചൊരുക്കുന്നത്. നേരത്തെ അഡാറ് ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി ഹൈദരാബാദിലും മഹാരാഷ്ട്രയിലും പരാതി നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല