സ്വന്തം ലേഖകൻ: കുറഞ്ഞ ചിലവില്‍ ഇനി ഒമാനിലേക്ക് പറക്കാം. ഒമാനിലെ ലോ ബഡ്ജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ ‘ലോ ഫെയർ- മെഗാ സെയിൽ’ ലോഞ്ച് പ്രഖ്യാപിച്ചു. ഇതുവഴി ജിസിസി രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് ലോ ഫെയര്‍ മെഗാ സെയില്‍ ഓഫറിലൂടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ഓഫര്‍ ലഭിക്കുക. ബഹ്‌റൈന്‍, ബാഗ്ദാദ്, ദുബായ്, ദോഹ, ദമാം, ഫുജൈറ, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് 2024 സെപ്റ്റംബർ 16 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവില്‍ ഓമാനിലേക്കുള്ള വിമാനങ്ങളിലാണ് ഈ കുറഞ്ഞ നിരക്ക് ബാധകമായിരിക്കുക.
കിഴിവ് നിരക്കുകള്‍ 180 ദിര്‍ഹം മുതല്‍ ആരംഭിക്കും. എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ www.salamair.com- മാത്രമേ ഈ നിരക്കുകള്‍ ലഭ്യമാക്കൂ. മൊബൈൽ ആപ്പുകളിലും ഇത് ലഭ്യമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല