തൊട്ടുകൂടായ്മ വിവാദം നിലനില്‍ക്കുന്ന ബിഹാറിലെ ഒരു ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ നിന്ന് വെളളമെടുത്തതിന് ഒരു താണജാതിക്കാരനെ തല്ലിക്കൊന്നു. ബീഹാറിലെ പ്രഹുതി ഗ്രാമത്തിലാണ് സംഭവം. മോഹന്‍ പസ്വാന്‍ (40) എന്നയാളാണ് ഗ്രാമത്തിലെ തലവന്റേയും കൂട്ടാളികളുടേയും മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. കനത്ത ചൂടില്‍ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെളളമെടുത്തതോടെയാണ് ഗ്രാമത്തലവനായ പ്രമോദ് സിംഗും കൂട്ടാളികളും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരും ഒളിവിലാണ്. ഇവരെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഏറ്റവും ശക്തമായി നിലനില്‍ക്കുന്ന ഇന്ത്യയിലെ സംസ്ഥനങ്ങളിലൊന്നാണ് ബീഹാര്‍. നിയമപരമായി നിരോധിച്ചിട്ടിട്ടും തൊട്ടുകൂടായ്മ പല സംസ്ഥാനങ്ങളിലും ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്നജാതിക്കാര്‍ ഉപയോഗിക്കുന്ന കിണറില്‍ നിന്ന വെളളമെടുക്കാനോ ഒരുമിച്ച് ഭക്ഷണം കഴിക്കാനോ ഇവരെ അനുവദിക്കാറില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്ന ജാതിക്കാര്‍ ആരാധിക്കുന്ന ക്ഷേത്രത്തില്‍ ദളിതര്‍ ആരാധനയ്്ക്കായി ശ്രമിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷം ഉടെലടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ മാത്രം ഉപയോഗിക്കുന്ന കുഴല്‍ക്കിണറില്‍ നിന്ന വെളളമെടുത്തതിന് പസ്വാനെ തല്ലിക്കൊന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല