തമിഴ് പുലികളെ 25 വര്‍ഷം നീണ്ടു നിന്ന അഭ്യന്തര യുദ്ധം കൊണ്ട് തുരത്തിയോടിച്ചപ്പോള്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ സര്‍ക്കാര്‍ ആശ്വസിച്ചിട്ടുണ്ടാകും, ആഹു, എല്ലാം കഴിഞ്ഞല്ലോയെന്നു. എന്നാല്‍ തമിഴ്പുലികള്‍ യൂറോപ്പ് കേന്ദ്രീകരിച്ച് ശക്തിയാര്‍ജിക്കുന്നതായ പുതിയ തെളിവുകള്‍ ശ്രീലങ്കയ്ക്ക് തലവേദന സൃഷ്ടിക്കുകയാണിപ്പോള്‍. നെതര്‍ലന്‍ഡ്സിലെ ഹേഗ് ജില്ലാ കോടതിയില്‍ ഡച്ച് പ്രോസിക്യൂട്ടര്‍ വാര്‍ഡ് ഫെര്‍ഡിനാന്‍ഡസാണ് തമിഴ് പുലികളുടെ ശാക്തീകരണം സംബന്ധിച്ച തെളിവു നല്കിയത്. അനധികൃത ലോട്ടറി നടത്തിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് അറസ്റു ചെയ്ത എല്‍ടിടിഇ അനുഭാവികളായ അഞ്ച് തമിഴ് വംശജരുടെ വിചാരണയാണ് ഹേഗിലെ ജില്ലാ കോടതിയില്‍ നാട്ക്കുന്നതിനിടയിലായിരുന്നു പ്രോസിക്യൂട്ടരുടെ വെളിപ്പെടുത്തല്‍
ഭീഷണിപ്പെടുത്തി പണം കവരുക, മയക്കുമരുന്നു വ്യാപാരം, മനുഷ്യക്കടത്ത് തുടങ്ങിയ നിയമലംഘനങ്ങളിലൂടെയാണ് ശ്രീലങ്കയില്‍ എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കുന്നതിന് അനുഭാവികള്‍ പണം കണ്െടത്തുന്നതെന്ന് തീവ്രവാദ വിരുദ്ധ വിഭാഗം കണ്െടത്തിയതായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം, തമിഴ്പുലികളുടെ നേതൃനിരയെ ശ്രീലങ്കന്‍ സൈന്യം പൂര്‍ണമായി കൊന്നൊടുക്കുകയും ഇവര്‍ കൈവശം വച്ചിരുന്ന മേഖലകള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്ത സാഹചര്യത്തില്‍ എല്‍ടിടിഇക്ക് ഉടനൊരു ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകുമെന്ന് പ്രതിരോധ വിദഗ്ധര്‍ കരുതുന്നില്ല. വിചാരണ നേരിടുന്ന തമിഴ്വംശജരിലൊരാളുടെ വീട്ടില്‍ ചായക്കപ്പില്‍നിന്നു കണ്െടടുത്ത യുഎസ്ബി സ്റിക്ക് പരിശോധിച്ചതില്‍നിന്നു നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.
എല്‍ടിടിഇയുടെ ആഗോള സാമ്പത്തിക ഇടപാടുകളുടെ കണക്കുകള്‍ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ഇയാളെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. എല്‍ടിടിഇ അനുഭാവികളുടെ 2010ലെ സാമ്പത്തിക പദ്ധതികളും യുഎസ്ബി പരിശോധനയില്‍ വെളിപ്പെട്ടു. ശ്രീലങ്കയില്‍ സ്വതന്ത്ര തമിഴ്രാഷ്ട്രം യാഥാര്‍ഥ്യമാക്കാമെന്ന് ലോകത്തെ തമിഴ് വംശജര്‍ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍ടിടിഇ ആഭിമുഖ്യമുള്ളവര്‍ ഇപ്പോഴും നിയമലംഘനങ്ങളിലൂടെ പണം സ്വരൂപിക്കുന്നതായി യൂറോപ്യന്‍ യൂണിയനിലെ പോലീസ് കോ-ഓര്‍ഡിനേഷന്‍ ഓര്‍ഗനൈസേഷനായ യൂറോപോള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും ശരിവയ്ക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഇപ്പോഴും എല്‍ടിടിഇയെ ഭീകര സംഘടനകളുടെ പട്ടികയില്‍നിന്നു നീക്കം ചെയ്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല