1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2015

കിസാന്‍ തോമസ്: ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയിയില്‍ പ. കന്യകാ മറിയത്തിന്റെയും, വി തോമാശ്ലീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും ,കുടുംബ യുണിറ്റുകളുടെ വാര്‍ഷികവും സെപ്തംബര്‍ 19 ശനിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴസി ചര്‍ച്ചില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കമാവും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലില്‍ എന്നിവര്‍ കര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലി മധ്യേ ഫാ. ചെറിയാന്‍ തലക്കുളം CMI (Pastor ,St:Edward Church ,North Augusta ,South Carolina ,USA .) തിരുനാള്‍ സന്ദേശം നല്‍കും. ദിവ്യബലിക്ക് ശേഷം പരിശുദ്ധയമ്മയുടെയും, വി. തോമാ ശ്ലീഹായുടേയും, വി. അല്‍ഫോന്‍സമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് പ്രദക്ഷിണം ഉണ്ടായിരിക്കും.

വൈകുന്നേരം 5 മണിക്ക് പാമേഴ്‌സ്‌ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ് ബോയ്‌സ് നാഷണല്‍ സ്‌കൂള്‍ ഹാളില്‍ വാര്‍ഷികദിനാഘോഷ പരിപാടികള്‍ക്ക് തിരി തെളിയും. ഫാ. ചെറിയാന്‍ തലക്കുളം CMI ചടങ്ങിലെ മുഖ്യാതിഥിയായിരിക്കും. വാര്‍ഷിക പൊതുയോഗം,കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍, സമ്മാനദാനം തുടര്‍ന്ന് 9 മണിക്ക് സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ സമാപിക്കും.

തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്ക്‌ചേരുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.