1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2016

കിസാന്‍ തോമസ് (ഡബ്ലിന്‍): ലൂക്കന്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി. തോമ്മാശ്ലീഹായുടേയും വി .അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും,കുടുംബ യുണിറ്റുകളുടെ വാര്‍ഷികവും സെപ്തംബര്‍ 11 ഞായറാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴസി ചര്‍ച്ചില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്
തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജോസഫ് കറുകയില്‍ അച്ഛന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബ്ബാനയാണ് ഈ വര്‍ഷം തിരുന്നാളിന് അര്‍പ്പിക്കപ്പെടുന്നത്.

സീറോ മലബാര്‍ കുര്‍ബ്ബാനയുടെ ഏറ്റവും ആഘോഷകരമായ രൂപമാണ് റാസ. സ്ലീവാ ചുംബനം റാസയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്.
ഇടവക വികാരി ഫാ: ആന്റണി ചീരംവേലില്‍ ,മുന്‍ വികാരിയായിരുന്ന ഫാ: തങ്കച്ചന്‍ പോള്‍ ഞാളിയാത് എന്നീ വൈദീകരും ചേര്‍ന്ന് ആയിരിക്കും റാസ കുര്‍ബ്ബാന അര്‍പ്പിക്കുന്നത്.

തിരുന്നാള്‍ റാസയ്ക്കു ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഉണ്ടായിരിക്കും.

തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം വൈകീട്ട് 5 .30 നു പാല്‍മെര്‍സ് ടൗണ്‍ സെന്റ്: ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ വച്ച് ഇടവകയിലെ വേദപാഠത്തിന്റെയും എല്ലാ ഭക്തസംഘടനകളുടെയും വാര്‍ഷിക ആഘോഷ പരിപാടികള്‍ ആരംഭിക്കും.ഫാ: ജോസഫ് കറുകയിലും,ഫാ: തങ്കച്ചന്‍ പോളും മുഖ്യ അതിഥികളായിരിക്കും.

ഫാ: ജോസഫ് വെള്ളനാല്‍ അണിയിച്ചൊരുക്കുന്ന ‘ഇരുള്‍ പരക്കുന്ന
പകലുകള്‍’ എന്ന നാടകവും,ഷൈബു ജോസഫ് അവതരിപ്പിക്കുന്ന കഥാപ്രസംഗം,സിജു കുര്യന്‍ നേതൃത്വം നല്‍കുന്ന ‘ഓനച്ചന്റെ ദര്‍ശനം’എന്ന നാടകം,ഫിജി സാവിയോ അരങ്ങിലെത്തിക്കുന്ന നൃത്തങ്ങള്‍,മറ്റു കലാപരിപാടികള്‍ എന്നിവ വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തപ്പെടും.സമ്മാനദാനവുംതുടര്‍ന്ന് 8.30 ന് സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിക്കും.

തിരുന്നാള്‍വാര്‍ഷികദിനാഘോഷങ്ങളുടെ വിജയത്തിനുവേണ്ടി സെക്രട്ടറി ജിമ്മി ടോം ട്രസ്റ്റിമാരായ സുനില്‍ വര്‍ഗ്ഗീസ് , ജയന്‍ തോമസ് എന്നിവരുടെ നേത്രുത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്ക്‌ചേര്‍ന്ന് പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടേയും മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയുന്നതായി വികാരി ഫാ. ആന്റെണി ചീരംവേലില്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.