സ്വന്തം ലേഖകന്‍: ലഖ്‌നൗവിലെ ഐഷ്ബാഘ് മോസ്‌കില്‍ 3 നൂറ്റാണ്ടിനു ശേഷം സ്ത്രീകള്‍ക്ക് പ്രവേശനം. മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളിയില്‍ ഇത് ആദ്യമായാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കിയത്.
പള്ളിയിലെ മുഖ്യ ഇമാമായ മൗലാന ഖാലിദ് റഷീദിന്റെ ശ്രമഫലമായാണ് സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ഥികാന്‍ അവസരം ലഭിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇസ്ലാം തുല്യ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ഖാലിദ് റഷീദ് പറഞ്ഞു. ഭാവിയും സ്ത്രീപുരുഷന്‍ ഒരുമിച്ച് പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച പള്ളിയില്‍ പ്രവേശിച്ച സ്ത്രീകള്‍ റമദാന്‍ നോമ്പിന്റെ അവസാനം കുറിച്ച് ഈദുല്‍ ഫിത്തര്‍ നമസ് വായിച്ചു. പള്ളിയുടെ സ്ത്രീകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഭാഗത്തായിരുന്നു ചടങ്ങുകള്‍. നേരത്തെ മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗയിലും ഷാനി അമ്പലത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല