1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2016

സ്വന്തം ലേഖകന്‍: സ്‌കൈ ഡൈവര്‍ ലൂക്ക് ഐക്കിന്‍സിന്റെ മായാജാലം വീണ്ടും, ഇത്തവണ ചാടിയത് 25,000 ഉയരത്തില്‍ നിന്ന് പരച്യൂട്ടില്ലാതെ. 18000 ത്തിലധികം സ്‌കൈ ഡൈവിങുകള്‍ നടത്തിയിട്ടുള്ള ലൂക്ക് പാരച്യൂട്ടില്ലാതെ ഇത്രയും ഉയര്‍ത്തില്‍ നിന്ന് ചാടുന്ന ആദ്യത്തെ ആളായി. വിമാനത്തില്‍ 25000 അടി മുകളില്‍ നിന്ന് താഴേക്ക് ചാടി പരിക്കുകളൊന്നും ഏല്‍ക്കാതെ ഭൂമിയില്‍ സ്ഥാപിച്ച 100 അടി വീതിയും നീളവുമുള്ള വലയില്‍ ലാന്റ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

ചാട്ടത്തിന് ശേഷം രണ്ട് മിനിറ്റോളം ഫ്രീ ഫോള്‍ അവസ്ഥയില്‍ നിന്ന് കൃത്യമായ ശരീര ചലനങ്ങള്‍ നടത്തി പിന്‍ ഭാഗം ഭൂമിയില്‍ പതിച്ച രീതിയിലായിരുന്നു ലാന്റിങ്. സിമി വാലിയിലെ ബിഗ് സ്‌കൈ മൂവി റേഞ്ചിലായിരുന്നു വല സ്ഥാപിച്ചിരുന്നത്. ലൂക്കിനൊപ്പം മറ്റ് മൂന്നു പേരും പാരച്യൂട്ട് ഉപയോഗിച്ച് ചാടി. ലൂക്കിന്റെ ശരീരത്തിലും മറ്റൊരാളുടെ ഹെല്‍മറ്റിലും ക്യാമറ ഘടിപ്പിച്ചിരുന്നു.

താഴെ നില്‍ക്കുന്നവര്‍ക്ക് സ്ഥാനം മനസ്സിലാക്കാന്‍ മൂന്നു പേരുടേയും ബൂട്ടില്‍ നിന്ന് പുകയും പുറപ്പെട്ടു കൊണ്ടിരുന്നു. ഓക്‌സിജന്‍ ലഭ്യമാകുന്ന സ്ഥലം വരെ കാനിസ്റ്റര്‍ ഉപയോഗിച്ചു അതിന് ശേഷം കൂടെ ഉണ്ടായിരുന്നയാള്‍ക്ക് കൈമാറി. പിന്നീട് കൂടെ ഉണ്ടായിരുന്നവര്‍ പാരച്യൂട്ട് വിടര്‍ത്തി പറന്നകന്നു.

ശ്വാസമടക്കി പിടിച്ചിരുന്ന ഭാര്യയും മകനുമുള്‍പ്പെടെയുള്ള കാണികളുടെ മുന്നിലേക്ക് അതിവേഗം കൃത്യമായ ബാക്ക് ഫ്‌ലിപ്പോടെ ശരീരത്തിന്റെ പിന്‍ഭാഗം ഉപയോഗിച്ച് ലൂക്ക് ലാന്റ് ചെയ്യുകയായിരുന്നു. ഭാര്യ മോണിക്കയും മകന്‍ ലോഗനും ഓടിവന്ന് വാരിപുണര്‍ന്നാണ് ലൂക്കിന്റെ ചരിത്രനേട്ടം ആഘോഷിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.