സ്വന്തം ലേഖകൻ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്പനക്ക് തിങ്കളാഴ്ച തുടക്കമായി. നവംബര്‍ അഞ്ച് വരെ മൂന്നുഘട്ട ഐ.പി.ഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത്. 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യു.ഐ.ബി), 10 ശതമാനം ചെറുകിട (റീട്ടെയില്‍) നിക്ഷേപകര്‍ക്കും ഒരു ശതമാനം ജീവനക്കാര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.
റീട്ടെയില്‍ നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബര്‍ അഞ്ചിന് അവസാനിക്കും. നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 12 ന് റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അലോട്ട്മെന്റ് സംബന്ധിച്ച എസ്.എം.എസ് ലഭിക്കും.
നവംബര്‍ 14 ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. യു.എ.ഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐ.പി.ഒ ലിസ്റ്റിങ്ങുകളില്‍ ഒന്നാണ് ലുലുവിന്റേത്. യു.എ.ഇയിലെ ഏറ്റവും വലിയ റീട്ടെയ്ലര്‍ ഐ.പി.ഒ, യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐ.പി.ഒ എന്നീ നേട്ടവും ലുലുവിന് ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല