മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം മുകുന്ദന്‍ ആദ്യമായി സിനിമയില്‍.; എം മോഹനന്‍ സംവിധാനം ചെയ്യുന്ന ’916′ എന്ന ചിത്രത്തിലാണ് എം മുകുന്ദനായി തന്നെ അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അനൂപ് മേനോനും ആസിഫലിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍….
പുതുതലമുറയുടെയും പോയതലമുറയുടെയും ബന്ധങ്ങളിലെ ഭിന്നതലങ്ങള്‍ക്കൊപ്പം രസകരമായി പ്രമേയം പങ്കുവയ്ക്കുന്ന സിനിമയില്‍ എം മുകുന്ദനായി തന്നെയാണ് കഥാകാരന്‍ എത്തുന്നത്. സംവിധായകന്റെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് എം മുകുന്ദന്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ സമ്മതിച്ചത്. കോഴിക്കോട്ട് എം മുകുന്ദന്‍ പങ്കെടുക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചു.
എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും ചിത്രത്തിലുണ്ട്. ജീവിതത്തിലെ വ്യത്യസ്ഥ ഘട്ടങ്ങളില്‍ ഓരോരുത്തരും ബന്ധങ്ങളില്‍ എത്രമാത്രം തീവ്രത സൂക്ഷിക്കുന്നു എന്നന്വേഷിക്കുകയാണ് ചിത്രം. പുതുമുഖം മാളവികാ മേനോനും പാര്‍വണയുമാണ് നായികമാര്‍.
മീരാ വാസുദേവ് മലയാളത്തില്‍ തിരികെയെത്തുന്ന ചിത്രം കൂടിയാണ് 916. മുകേഷ്, തിലകന്‍, മാമുക്കോയ, ഉണ്ണി മേനോന്‍, നന്ദു എന്നിവരും ശക്തമായ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. ഫൈസല്‍ അലിയാണ് ക്യാമറ. റഫീക്ക് അഹമ്മദ്,അനില്‍ പനച്ചൂരാന്‍,രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണമൊരുക്കിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല