സ്വന്തം ലേഖകന്‍: എംഎ യൂസഫലിയുടെ മകന്‍ ചമഞ്ഞ് തട്ടിപ്പ്, പ്രതി മുംബൈ പോലീസിന്റെ പിടിയില്‍. തൃശൂര്‍ മതിലകം സ്വദേശി ഷിയാസ് ഹംസയാണ് എം.എ യൂസഫലിയുടെ മകനെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ യൂസഫലിയുടെ മകന്‍ മാത്രമല്ല, സഹോദരനാണെന്നും മരുമകനാണെന്നുമൊക്കെ കെട്ടിച്ചമച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന.
ഇതിനോടകം എത്ര രൂപ ഇയാള്‍ കൈക്കലാക്കിയിട്ടുണ്ടെന്നുള്ള വിവരം പോലീസ് അന്വേഷിച്ചു വരികയാണ്. മുംബൈ ജുഹൂവിലെ നക്ഷത്ര ഹോട്ടലില്‍ ആഢംബര ജീവിതം നയിക്കവെയാണ് ഷിയാസ് കുടുങ്ങിയത്.
ഇയാളെ കേരളത്തിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തു വരികയാണ്. എം.എ.യൂസഫലിയുടെ പേരു പറഞ്ഞ് ഒരാള്‍ തട്ടിപ്പു നടത്തുന്നതായി യൂസഫലിയുടെ മാനേജര്‍ നേരത്തെ തന്നെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തിനിടയിലാണ് ഇയാള്‍ മുംബൈയിലുണ്ടെന്ന വിവരം ലഭിക്കുന്നത്.
യൂസഫലിക്ക് പുറമെ മറ്റു പ്രമുഖരുടെ ആരുടെയെങ്കിലും പേര് തട്ടിപ്പു നടത്താനായി ഇയാള്‍ ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു. വിമാനമാര്‍ഗം ഇയാളെ തിരുവനന്തപുരത്താണ് എത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല