പെന്ഷന് പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.എം.മാണി. യുവജനങ്ങളുടെ തൊഴില്‍ സാധ്യതയ്ക്ക് മങ്ങലേല്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പെന്ഷന് പ്രായം 60 ആക്കാമെന്ന് രാവിലെ മാണി നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രതിഷേധം ഭയന്ന് മാറിനില്ക്കാന് കഴിയില്ലെന്നും സര്‍വ്വീസ് രംഗം പൊട്ടിത്തെറിയുടെ വക്കിലാണെന്നും ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് പെന്‍ഷന്‍കാരുടെ എണ്ണമെന്നും സംസ്ഥാനത്തിന്റെ താല്പര്യം ബലികഴിച്ച് തുടരാന്‍ കഴിയില്ലെന്നും മാണി നിയമസഭയില്‍ പറഞ്ഞിരുന്നു.
യുവജന സംഘടനകളുമായി ചര്‍ച്ച ചെയ്തഷേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്ന് ഭരണപക്ഷത്തെ യുവ എംഎല്‍എമാര്‍ പറഞ്ഞു.
പ്രതിപക്ഷം നേരത്തെ തന്നെ സഭ ബഹിഷ്കരിച്ചിരുന്നതിനാല്‍ പ്രതിപക്ഷമില്ലാത്ത സഭയിലാണ് പെന്ഷന് പ്രായം സംബന്ധിച്ച അഭിപ്രായം മാണി പറഞ്ഞത്.
നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കെ.എം.മാണി നിലപാട് തിരുത്തി വിശദീകരിച്ചത്.
പെന്ഷന് പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ യുവജനങ്ങളുടെ വികാരം മാനിക്കാതെ ഒരു തീരുമാനവും കൈക്കൊള്ളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പെന്ഷന് പ്രായം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഒരു നിര്‍ദ്ദേശം മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല