സ്വന്തം ലേഖകന്‍: മാസിഡോണിയ ഇനി വടക്കന്‍ മാസിഡോണിയ; പേര് മാറ്റം അംഗീകരിച്ച് ഗ്രീസ് പാര്‍ലമെന്റ്; നടപടിയെ സ്വാഗതം ചെയ്ത് വടക്കന്‍ മാസിഡോണിയന്‍ പ്രധാനമന്ത്രി. പേര് മാറ്റത്തിനുള്ള ആവശ്യം അംഗീകരിച്ച ഗ്രീസ് പാര്‍ലമെന്റിന്റെ നടപടിയെ പ്രകീര്‍ത്തിച്ച വടക്കന്‍ മാസിഡോണിയന്‍ പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ പുതിയ തീരുമാനം വഴിവെക്കുമെന്നും വ്യക്തമാക്കി.
മാസിഡോണിയയുടെ പേര് വടക്കന്‍ മാസിഡോണിയ എന്നാക്കാന്‍ ഗ്രീസ് പാര്‍ലമെന്റ് വെള്ളിയാഴ്ചയാണ് അനുമതി നല്‍കിയിരുന്നത്. വലതുപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് നടപടിയെ പ്രകീര്‍ത്തിച്ച് വടക്കന്‍ മാസിഡോണിയന്‍ പ്രധാനമന്ത്രി സോറന്‍ സെയ്വ് രംഗത്തെത്തിയത്.
പേരുമാറ്റത്തിനായുള്ള അനുമതിക്കായി പ്രയത്‌നിച്ച ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസിനും അദ്ദേഹം നന്ദി പറഞ്ഞു. യൂറോപ്യന്‍ കുടുംബത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും സൌഹൃദത്തില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ മാസിഡോണിയയുടെ അംഗത്വത്തെ എതിര്‍ക്കുന്ന ഗ്രീസ് പേര് മാറ്റം നിലവില്‍ വരുന്നതോടെ പിന്‍മാറും.
ഗ്രീസിലെ പൗരാണിക നഗരമായ മാസിഡോണിയ എന്ന പേരുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഗ്രീസിന്റെ എതിര്‍പ്പ്. പഴയ യൂഗോസ്ലാവ്യന്‍ രാജ്യമായ മാസിഡോണിയയുടെ പേര് മാറ്റത്തിനെതിരെ റഷ്യ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല