മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയും ലിവര്‍പൂള്‍ തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയും സംയുക്തമായുള്ള കഷ്ടാനുഭവ ആഴ്ച ആചരണം ഏപ്രില്‍ ഒന്ന് മുതല്‍ വാറിംഗ്ടണില്‍ നടക്കും. ഏപ്രില്‍ ഒന്ന് ഓശാന ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് 1.30ന് ആരംഭിച്ച് വൈകുന്നേരം ആറിന് സമാപിക്കും. വാറിംഗ്ടണ്‍ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിലാണ് ഓശാന ശുശ്രൂഷകള്‍ നടക്കുന്നത്.
4ാം തിയ്യതി ബുധനാഴ്ച പെസഹാ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 4 മണിമുതല്‍ രാത്രി 9 വരെ നടക്കും. ദുഖഃവെള്ളിതിരുക്കര്‍മ്മങ്ങള്‍ 6ാം തിയ്യതി രാവിലെ 9മുതല്‍ വൈകുന്നേരം 4.30 വരെ നടക്കും. ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ 7ാം തിയ്യതി ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 8.30 വരെ ആയിരിക്കും. പെസഹാ, ദുഖഃവെള്ളി, ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ വാറിംഗ്ടണിലെ ഹാലേ ആന്‍് ഫെയര്‍ഫീല്‍ഡ് പ്രൊജെക്ട് ഹാളിലാണ് നടക്കുന്നത്. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.stgeorge orthadox.co.uk യില്‍ ലോഗിന്‍ ചെയ്യുക.
തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളുടെ വിലാസം
1.സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്,
ലിവര്‍ പൂള്‍ റോഡ്,
വാറിംഗ്ടണ്‍ ഡബഌു 5 ഐഎഇ.
2. ഹാലേ ആന്റ് ഫെയര്‍ ഫീല്‍ഡ് പ്രൊജക്ട് ഹാള്‍ 2,
ആല്‍ജെമിയോണ്‍ സ്ട്രീറ്റ്,
വാറിംഗ്ടണ്‍, ഡബഌു എ 13 ക്യു പി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല