സ്വന്തം ലേഖകന്‍: മാഡം തുസാദ്‌സ് മെഴുകു മ്യൂസിയത്തില്‍ ഇനി മുതല്‍ പ്രശസ്തര്‍ക്കൊപ്പം അരവിന്ദ് കെജ്‌രിവാളും. മാഡം തുസാദ്‌സിന്റെ ഡല്‍ഹിയില്‍ ആരംഭിക്കാനിരിക്കുന്ന മ്യുസിയത്തിലാകും കെജ്‌രിവാളിന്റെ പ്രതിമ സ്ഥാപിക്കുക. പ്രതിമ സ്ഥാപിക്കുന്നതിന് കെജ്‌രിവാളിന്റെ അനുമതി തേടി മ്യൂസിയത്തിന്റെ ഇന്ത്യയിലെ നടത്തിപ്പുകാരായ വിസ്‌ക്രാഫ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് ഇന്റനാഷണല്‍ അദ്ദേഹത്തിന് കത്തയച്ചു.
ഈ മാസം പതിനൊന്നിനാണ് കത്തയച്ചത്. അടുത്ത വര്‍ഷമാണ് മാഡം തുസാദ്‌സ് മ്യൂസിയം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. പ്രതിമ സ്ഥാപിക്കാന്‍ കെജ്‌രിവാളിന്റെ അനുമതി ലഭിച്ചാല്‍ ഫെബ്രുവരി ആദ്യ വാരം ലണ്ടനിലെ മ്യൂസിയത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തും.
യൂറോപ്പിലും ഏഷ്യയിലും യു.എസിലും ഓസ്‌ട്രേലിയയിലുമായി ഇരുപതോളം നഗരങ്ങളില്‍ ശാഖയുള്ള മാഡം തുസാദ്‌സ് മ്യൂസിയത്തില്‍ മഹാത്മാ ഗാന്ധി മുതല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വരെയുള്ള പ്രമുഖ ഇന്ത്യക്കാരുടെ മെഴുക് പ്രതിമകളുണ്ട്. രാഷ്ട്രീയ രംഗത്തെ കെജ്‌രിവാളിന്റെ സംഭാവനകള്‍ മാനിച്ചാണ് അദ്ദേഹത്തിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് മ്യൂസിയം അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല